CCTV cameras | മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ 90 സിസിടിവി കാമറകള്‍ സ്ഥാപിക്കും
Sep 26, 2023, 23:02 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താന്‍ ആരോഗ്യ വിഭാഗം കാമറകള്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തി അവസാനഘട്ടത്തിലെത്തി. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ പ്രധാന ഇടങ്ങളിലെല്ലാം കാമറ സ്ഥാപിക്കുന്ന പ്രവൃത്തി ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.
അടുത്ത് തന്നെ കാമറ പ്രവര്‍ത്തിക്കാനുള്ള മുന്നൊരുക്കം പൂര്‍ത്തിയായി വരികയാണ്. കോര്‍പറേഷന്‍ പരിധിയില്‍ സ്ഥാപിച്ച 90 കാമറകളും നിരീക്ഷിക്കുന്നതിനായി മോണിറ്ററിംഗ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തിയാണ് അവശേഷിക്കുന്നത്. രണ്ടു കോടി 20 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വയര്‍ലസ് കാമറയുള്‍പെടെ സ്ഥാപിക്കുന്നത്.
കോര്‍പറേഷന്‍ പരിധിയില്‍ പല പ്രധാന റോഡുകളിലെല്ലാം വാഹനങ്ങളിലും കാല്‍നടയായും എത്തുന്നവര്‍ മാലിന്യം റോഡില്‍ ഉപേക്ഷിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിന് പരിഹാരം കാണുന്നതിനാണ് കോര്‍പറേഷന്‍ ഭരണ സമിതി കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതും എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കുകയും ചെയ്തത്. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കാമറ ഒരുക്കിയതോടൊപ്പം വിവിധ സോണലുകളിലെ ഹെല്‍ത് ഡിവിഷനുകള്‍ക്ക് സമീപത്തും കാമറ സ്ഥാപിച്ചിട്ടുണ്ട്.
ഏഴ് സോണലുകളിലായാണ് 90 കാമറ സ്ഥാപിച്ചിട്ടുള്ളത്. രാത്രികാലങ്ങളിലാണ് പ്രധാന റോഡുകളിലും ഒഴിഞ്ഞ് കിടക്കുന്ന പറമ്പുകളിലും വാഹനങ്ങളിലെത്തി മാലിന്യം വലിച്ചെറിയുന്നതെന്ന് അധികൃതര്‍ പറയുന്നു. ആരോഗ്യ വിഭാഗം സ്‌പെഷ്യല്‍ സ്‌ക്വാഡ് രാത്രികാലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പിടികൂടുകയും ഇവരില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ടെങ്കിലും മാലിന്യം വലിച്ചെറിയുന്നതിന് കുറവില്ലാത്ത സാഹചര്യത്തിലാണ് കാമറകള്‍ സ്ഥാപിച്ചത്.

Keywords: 90 CCTV cameras will be installed in Kannur Corporation to prevent dumping of garbage, Kannur, News, CCTV Cameras, Kannur Corporation, Garbage, Vehicle, Fined, Health, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.