Follow KVARTHA on Google news Follow Us!
ad

Molested | 'ഉറങ്ങിക്കിടന്ന 85 കാരിയെ 28 കാരന്‍ ബലാത്സംഗം ചെയ്ത് ചുണ്ട് ബ്ലേഡ് കൊണ്ട് മുറിച്ചു, സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഗുരുതര പരുക്ക്'; അറസ്റ്റ്

ഇരയായ വയോധികയെ വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ സന്ദര്‍ശിച്ചു Shukurpur News, Delhi News, Crime News, Old Woman, Police
ഷുക്കൂര്‍പുര്‍: (www.kvartha.com) ഡെല്‍ഹിയിലെ ഷുകുര്‍പുര്‍ പ്രദേശത്ത് 85കാരി ബലാത്സംഗത്തിന് ഇരയായതായി റിപോര്‍ട്. വയോധികയുടെ ചുണ്ട് അക്രമി ബ്ലേഡ് കൊണ്ട് മുറിക്കുകയും മര്‍ദിക്കുകയും ചെയ്തായി റിപോര്‍ടില്‍ പറയുന്നു. സംഭവത്തില്‍ 28 കാരനായ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡെല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്: വെള്ളിയാഴ്ച (01.09.2023) പുലര്‍ചെ നാല് മണിയോടെയായിരുന്നു സംഭവം. സെക്ഷന്‍ 376 പ്രകാരം എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

ഉറങ്ങുകയായിരുന്ന വയോധികയെ ആകാശ് ബലാത്സംഗം ചെയ്തു. ഇയാള്‍ വയോധികയെ മര്‍ദിക്കുകയും ചുണ്ട് ബ്ലേഡ് കൊണ്ട് മുറിക്കുകയും ചെയ്തു. കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമിച്ചു. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വയോധിക നിലവില്‍ ചികിത്സയിലാണ്. 

അതിനിടെ, ഡെല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഇരയായ വൃദ്ധയെ സന്ദര്‍ശിക്കുകയും സംഭവത്തില്‍ സെപ്തംബര്‍ അഞ്ചിനകം നടപടി സ്വീകരിച്ച റിപോര്‍ട് ആവശ്യപ്പെട്ട് ഡെല്‍ഹി പൊലീസിന് നോടീസ് നല്‍കുകയും ചെയ്തു.

അന്വേഷണത്തിനിടെ, ഇരയായ സ്ത്രീയുടെ കുടിലില്‍ പ്രതി ബലമായി കയറി ബലാത്സംഗം ചെയ്തതായും, ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകള്‍ മുറിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതായും വയോധിക വെളിപ്പെടുത്തി. 'വൃദ്ധയെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ആ മനുഷ്യന്‍ അവരുടെ ചുണ്ടുകള്‍ ബ്ലേഡ് കൊണ്ട് മുറിക്കുക പോലും ചെയ്തു. ഒരാള്‍ക്ക് എങ്ങനെ ഇത്ര ക്രൂരനാകാന്‍ കഴിയും? വൃദ്ധയെ സംരക്ഷിക്കുന്നതില്‍ സംവിധാനം പരാജയപ്പെട്ടു'- മലിവാള്‍ പറഞ്ഞു.

New Delhi, National News, Crime, Crime News, Old Woman, Assaulted, Friday, Located, Northwest, Shukurpur, Area, Police Official, Victim, Issued, Notice, Malayalam News, 85-year-old Delhi woman assaulted; Search for the accused is intense.



Keywords: New Delhi, National News, Crime, Crime News, Old Woman, Assaulted, Friday, Located, Northwest, Shukurpur, Area, Police Official, Victim, Issued, Notice, Malayalam News, 85-year-old Delhi woman assaulted; Search for the accused is intense.

Post a Comment