EV Cars | 15 ലക്ഷം രൂപയിൽ താഴെ വിലയുള്ള 5 ശക്തമായ ഇലക്ട്രിക് കാറുകൾ; ഒറ്റ ചാർജിൽ 320 കിലോമീറ്റർ വരെ സഞ്ചരിക്കാം!
Sep 25, 2023, 13:17 IST
ന്യൂഡെൽഹി: (www.kvartha.com) ഇലക്ട്രിക് കാറുകളുടെ ആവശ്യം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദവും കൂടുതൽ മൈലേജ് നൽകുന്നുവെന്നതും ഇതിന് കാരണമാണ്. നിങ്ങൾ ഒരു ഇലക്‌ട്രിക് കാർ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ബജറ്റ് 15 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പരിഗണിക്കാവുന്ന ചില മോഡലുകൾ ഇതാ. ടാറ്റ മോട്ടോഴ്സ് മുതൽ മഹീന്ദ്ര വരെയുള്ള കമ്പനികളുടെ കാറുകൾ ഈ ലിസ്റ്റിലുണ്ട്.
ടാറ്റ ടിഗോർ ഇവി (Tata Tigor)
ടാറ്റ ടിഗോർ ഇവിയുടെ പ്രാരംഭ വില 12 ലക്ഷം രൂപ മുതലാണ്. പൂർണമായി ചാർജ് ചെയ്താൽ റേഞ്ച് 315 കിലോമീറ്ററാണ്. 26 kwh ബാറ്ററി പായ്ക്കാണ് ഈ കാറിനുള്ളത്. പരമാവധി 55kW (54.2bhp) കരുത്തും 170Nm പീക്ക് ടോർക്കും നൽകുന്നു.
സിട്രോൺ സി 3 (Citroen eC3)
ഹാച്ച്ബാക്ക്, സ്‌മോള്‍ എസ് യു വി. ശ്രേണികളില്‍ ഒരുപോലെ തിളങ്ങാനെത്തിയ സിട്രോണിന്റെ സി3യുടെ അഞ്ച് സീറ്റിന് പ്രാരംഭ വില 11 ലക്ഷം രൂപയാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 320 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ഇലക്ട്രിക് കാറിനാവും. ഡി സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്, അതിന്റെ ബാറ്ററി വെറും 57 മിനിറ്റിനുള്ളിൽ 10 മുതൽ 80% വരെ ചാർജ് ചെയ്യാമെന്ന് കമ്പനി പറയുന്നു.
എംജി എയർ ഇ.വി (MG Comet EV)
2.9 മീറ്റർ ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറാണ് എംജി എയർ ഇവി, 10 ലക്ഷം രൂപയാണ് പ്രാരംഭ വില. ഇതിന്റെ റേഞ്ച് 200-300 കിലോമീറ്ററാണ്. വൂലിങ്ങ് എയര്‍ ഇ.വിയെ അടിസ്ഥാനമാക്കി എം.ജി. മോട്ടോഴ്‌സ് ഒരുക്കിയ ഈ കുഞ്ഞന്‍ ഇലക്ട്രിക് വാഹനം ഏപ്രില്‍ 19-നാണ് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിയത്.
ടാറ്റ നെക്‌സോൺ ഇവി പ്രൈം (Tata Nexon EV Prime)
14.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ നിങ്ങൾക്ക് ഈ കാർ വാങ്ങാം. മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്നത് 9.9 സെക്കൻഡ് കൊണ്ടാണ്. 60 മിനിറ്റിനുള്ളിൽ 10-80% വരെ ചാർജ് ചെയ്യാനാവും. ഒരിക്കൽ പൂർണമായി ചാർജ് ചെയ്താൽ 312 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.
മഹീന്ദ്ര ഇ വെറിറ്റോ (Mahindra E Verito)
9.12 ലക്ഷം രൂപ പ്രാരംഭ വിലയിൽ നിങ്ങൾക്ക് മഹീന്ദ്ര ഇ വെറിറ്റോ വാങ്ങാം. ഡ്രൈവിംഗ് അനുഭവം സവിശേഷമാക്കുന്ന ഹോം ചാർജിംഗ്, ഫാസ്റ്റ് ചാർജിംഗ്, സുരക്ഷ തുടങ്ങിയ ഫീച്ചറുകൾ ഈ കാറിൽ സജ്ജീകരിച്ചിരിക്കുന്നു. 110 കിലോമീറ്ററാണ് ഈ കാറിന്റെ റേഞ്ച്.
Keywords: News, National, New Delhi, Car, EV, Automobile, Vehicle, Lifestyle, 5 powerful EV cars under ₹15 lakh.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.