കണ്ണൂര്‍: (www.kvartha.com) നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ കണ്ണൂർ സര്‍വകലാശാലയിൽ അടുത്ത അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രാരംഭനടപടികള്‍ ആരംഭിച്ചുവെന്നും മാര്‍ച് അവസാനത്തോടുകൂടി ഇത് പൂര്‍ത്തിയാകുമെന്നും സര്‍വകലാശാല അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാലാ ആസ്ഥാനത്ത് വച്ച് ചേര്‍ന്ന കരികുലം കമിറ്റിയുടെയും സംഘടനാ പ്രതിനിധികളുടെയും ഡീന്‍മാരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാല വ്യക്തമാക്കിയത്.
യോഗം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കേരള സര്‍കാരിന്റെയും ഉന്നത വിദ്യാഭ്യാസ കമീഷന്റെയും നിര്‍ദേശങ്ങള്‍ കരികുലം കമിറ്റി കണ്‍വീനര്‍ പ്രമോദ് വെള്ളച്ചാല്‍ അവതരിപ്പിച്ചു. നാലുവര്‍ഷ ബിരുദ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഓഫീസര്‍മാരായ ഡോ. ശഫീഖ്, ഡോ. സുധീന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
ഡീന്‍മാരായ ഡോ. ഗംഗാധരന്‍, ഡോ. കുഞ്ഞമ്മദ്, സംഘടനാ നേതാക്കളായ എ നിഷാന്ത്, സി ടി ശശി, ഡിറാഷ് ആര്‍ എസ് എന്നിവര്‍ സംസാരിച്ചു. സര്‍വകലാശാലയില്‍ രൂപീകരിക്കേണ്ട വിവിധ കമിറ്റികളെക്കുറിച്ചും സംഘടിപ്പിക്കേണ്ട വിവിധ പരിപാടികളെക്കുറിച്ചും പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. എ സാബു വിശദീകരിച്ചു. സര്‍വകലാശാലാ സിൻഡികേറ്റ് അംഗങ്ങളായ ഡോ. എ അശോകന്‍,ഡോ. കെ ടി ചന്ദ്രമോഹന്‍, ഡോ. രാഖി രാഘവന്‍, എം സി രാജു, സര്‍വകലാശാല രജിസ്ട്രാര്‍ ജോബി കെ ജോസ് എന്നിവര്‍ പങ്കെടുത്തു.
Keywords: News, News-Malayalam-News, Kerala, Kerala-News, Kannur University, Education, Degree, Vice Chancellor, 4 year degree programs in Kannur University from next academic year
Kannur University | 4 വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ കണ്ണൂർ സര്‍വകലാശാലയിൽ അടുത്ത അധ്യയന വര്‍ഷം മുതല്‍; പ്രാരംഭ നടപടികള്‍ തുടങ്ങി
മാര്‍ച് അവസാനത്തോടുകൂടി ഇത് പൂര്‍ത്തിയാക്കും
Kannur University, Education, Degree, Vice Chancellor, കണ്ണൂർ വാർത്തകൾ