Follow KVARTHA on Google news Follow Us!
ad

Sleeper Coach | സംസ്ഥാനത്ത് 4 ട്രെയിനുകളില്‍ ഓരോ സ്ലീപര്‍ കോചുകള്‍ കുറയും; പകരം എസി ത്രീ ടയര്‍ ഉള്‍പെടുത്തും

പുതിയ തീരുമാനം വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗം Thiruvananthapuram-News, Sleeper Coach, Passengers, Train, Kerala News
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന നാല് ട്രെയിനുകളില്‍ ഓരോ സ്ലീപര്‍ കോചുകള്‍ ഈ ആഴ്ച മുതല്‍ കുറയുമെന്ന് അധികൃതര്‍. പകരം എസി ത്രീ ടയര്‍ കോചുകള്‍ ഉള്‍പെടുത്തുമെന്നും അറിയിച്ചു. ഇതോടെ ഈ ട്രെയിനുകളിലെ സ്ലീപര്‍ കോചുകളുടെ എണ്ണം ഒമ്പതായി കുറയും. 

വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രെയിനുകളില്‍ സ്ലീപര്‍ കോചുകള്‍ വെട്ടിക്കുറച്ച് ത്രീ ടയര്‍ എസി കോച് ഉള്‍പ്പെടുത്തുന്നതെന്നും ഒരു സ്ലീപര്‍ കോച് മാറ്റി പകരം ത്രീ ടയര്‍ എസി കോച് ഉള്‍പെടുത്തുമ്പോള്‍ നാലിരട്ടി വരുമാനം ഉണ്ടാകുമെന്നുമാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. 

മംഗ്ലൂറു-തിരുവനന്തപുരം, തിരുവനന്തപുരം-മംഗ്ലൂറു മാവേലി എക്‌സ്പ്രസ് (16603, 16604), മംഗ്ലൂറു-ചെന്നൈ, ചെന്നൈ-മംഗ്ലൂറു സൂപര്‍ഫാസ്റ്റ് മെയില്‍ (12602, 12601), ചെന്നൈ-മംഗ്ലൂറു, മംഗ്ലൂറു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് (22637, 22638), മംഗ്ലൂറു -തിരുവനന്തപുരം, തിരുവനന്തപുരം-മംഗ്ലൂറു മലബാര്‍ എക്‌സ്പ്രസ് (16630, 166290) എന്നീ ട്രെയിനുകളിലാണ് സ്ലീപര്‍ കോച് വെട്ടിക്കുറച്ചത്. 

മാവേലി എക്‌സ്പ്രസില്‍ പുതിയ തീരുമാനം തിങ്കളാഴ്ച മുതല്‍ നടപ്പാക്കും. മാവേലിയില്‍ തിരുവനന്തപുരത്തേക്ക് തിങ്കളാഴ്ച മുതലും മംഗ്ലൂറിലേക്ക് ചൊവ്വാഴ്ച മുതലും കോച് മാറ്റം നിലവില്‍ വരും. മംഗ്ലൂറു-ചെന്നൈ സൂപര്‍ഫാസ്റ്റ് മെയിലില്‍ 13, 14 തീയതികളിലും വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ 15, 16 തീയതികളിലും മലബാര്‍ എക്‌സ്പ്രസില്‍ 17, 18 തീയതികളിലും കോച് മാറ്റം പ്രാബല്യത്തില്‍ വരും.

അതേസമയം പുതിയ കോച് മാറ്റം സാധാരണക്കാരായ യാത്രക്കാരെ സാരമായി ബാധിക്കുകയും യാത്രാദുരിതം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് റെയില്‍വേ യാത്രക്കാരുടെ കൂട്ടായ്മകള്‍ പറയുന്നു. സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത് സ്ലീപര്‍ കോചുകളെയാണ്.


4 trains in Kerala to remove sleeper coaches from this Week, Thiruvananthapuram, News, Sleeper Coach, Passengers, Maveli Express, Train, Railway, Ticket, Kerala News

അതുകൊണ്ടുതന്നെ പെട്ടെന്നുള്ള യാത്രകള്‍ക്ക് ടികറ്റെടുക്കേണ്ട പ്രീമിയം തത്കാല്‍ നിരക്കുകള്‍ ഫ്‌ളെക്‌സി ആയതിനാല്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും ഏറെയാണെന്നും ഇത് എസി ത്രീ ടയര്‍ കൂടിയാകുമ്പോള്‍ ചിലവ് ഇരട്ടിയിലേറെയാകുമെന്നും ഇവര്‍ പറയുന്നു.

Keywords: 4 trains in Kerala to remove sleeper coaches from this Week, Thiruvananthapuram, News, Sleeper Coach, Passengers, Maveli Express, Train, Railway, Ticket, Kerala News.

Post a Comment