Shot Dead | ജെറ്റ് സ്‌കീയിങ്ങിനിടെ ആകസ്മികമായി സമുദ്രാതിര്‍ത്തി ലംഘിച്ചതായി ആരോപണം; 2 വിനോദ സഞ്ചാരികളെ അള്‍ജീരിയന്‍ തീരസംരക്ഷണ സേന വെടിവച്ചു കൊലപ്പെടുത്തിയതായി റിപോര്‍ട്
Sep 1, 2023, 13:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റാബത്ത്: (www.kvartha.com) ജെറ്റ് സ്‌കീയിങ്ങിനിടെ ആകസ്മികമായി സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് രണ്ട് വിനോദ സഞ്ചാരികളെ അള്‍ജീരിയന്‍ തീരസംരക്ഷണ സേന വെടിവച്ചു കൊലപ്പെടുത്തിയതായി റിപോര്‍ട്. മൊറോകോ ഫ്രഞ്ച് പൗരന്‍മാരായ ബിലാല്‍ കിസ്സി, അബ്ദെലാലി മെര്‍ക്കൂവര്‍ എന്നിവരാണ് മരിച്ചതെന്ന് മൊറോകോ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്മായില്‍ സ്‌നാബെ എന്ന ഫ്രഞ്ച് മൊറോകോ പൗരനെ അറസ്റ്റ് ചെയ്തതായും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
പടിഞ്ഞാറന്‍ സഹാറയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് മൊറോകോ ഫ്രഞ്ച് പൗരന്‍മാരെ അള്‍ജീരിയന്‍ തീരസംരക്ഷണ സേന വെടിവച്ചു കൊന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി 1994 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. 2021ല്‍ മൊറോകോയുമായുള്ള എല്ലാ ബന്ധങ്ങളും അള്‍ജീരിയ ഉപേക്ഷിച്ചിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സംഘത്തില്‍ ആകെ നാലു പേരുണ്ടായിരുന്നതായാണ് വിവരം. കൊല്ലപ്പെട്ട ബിലാല്‍ കിസ്സിയുടെ സഹോദരന്‍ മുഹമ്മദ് കിസ്സിയാണ് സംഘത്തിലുണ്ടായിരുന്ന നാലാമന്‍. കൊല്ലപ്പെട്ട ബിലാല്‍ കിസ്സി, അബ്ദെലാലി മെര്‍ക്കൂവര്‍ എന്നിവര്‍ക്കു നേരെ അള്‍ജീരിയന്‍ തീരസംരക്ഷണ സേന അഞ്ച് റൗന്‍ഡ് വെടിയുതിര്‍ത്തതായി മുഹമ്മദ് കിസ്സി വെളിപ്പെടുത്തി. അവര്‍ പിടികൂടിയ സംഘത്തിലെ മൂന്നാമനും ഒരു തവണ വെടിയേറ്റതായാണ് മുഹമ്മദ് കിസ്സിയുടെ വെളിപ്പെടുത്തല്‍.
മൊറോകോയുടെ വടക്കുകിഴക്കന്‍ മുനമ്പിലെ സയ്ദിയ ബീചില്‍ ജെറ്റ് സ്‌കീയിങ് നടത്തുന്നതിനിടെയാണ് ഇരുവരെയും വെടിവച്ചു കൊന്നതെന്നാണ് റിപോര്‍ട്. ജെറ്റ് സ്‌കീയിങ്ങിനിടെ ദിശ തെറ്റിയതായി കിസ്സി വ്യക്തമാക്കി. ദിശ തെറ്റിയുള്ള യാത്രയ്ക്കിടെ ഇന്ധനം തീര്‍ന്നത് പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനിടെ കൂട്ടം തെറ്റിപ്പോയവരാണ് അള്‍ജീരിയന്‍ അതിര്‍ത്തിയിലേക്ക് കടന്നതെന്ന് മുഹമ്മദ് കിസ്സി വിശദീകരിച്ചു. കടലില്‍ ദിശ കിട്ടാതെ അലഞ്ഞ മുഹമ്മദ് കിസ്സിയെ മൊറോകോ നാവികസേനയാണ് രക്ഷപ്പെടുത്തി തിരിച്ചെത്തിച്ചത്.
Keywords: News, World, World-News, Crime-News, Crime, Rabat News, Morocco News, Algeria News, Shot Dead, Jet Skiers, Coastguard, 2 Jet Skiers Accidentally Stray Across Border, Shot Dead By Algeria Coastguard: Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

