ബുധനാഴ്ച സന്ധ്യയോടെയാണ് അപകടം നടന്നത്. ഇരിട്ടിയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന കെഎല്‍ 60 സി 1515 കാടത്തറ എന്ന ബസും, ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകുന്ന സ്‌കൂടറുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയില്‍ വന്ന ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു സ്‌കൂടര്‍. മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പരേതനായ അബ്ദുല്ല-മറിയം ദമ്പതികളുടെ മകനാണ് അശറഫ്. ഭാര്യ: റുഖിയ. മക്കള്‍: ഫാത്വിമത്തുല്‍ ഫിദ, ഇര്‍ശാദ്. സഹോദരങ്ങള്‍: ഉമ്മര്‍, അബൂബക്കര്‍, ഹസന്‍, ഹുസൈന്‍, നബീസ, സൈനബ.
മാട്ടൂല്‍ അതിര്‍ത്തിയിലെ ശാഫി-കുഞ്ഞാമിന ദമ്പതികളുടെ മകനാണ് ശാഹിദ്. ശെഫിന, ശെമീന, നാഫി, ഫാത്വിമ, അയാഷ് എന്നിവര്‍ സഹോദരങ്ങളാണ്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ തളിപറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ബസുകളുടെ മരണപ്പാച്ചിലാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Keywords: 2 Died in Road Accident, Kannur, News, Accidental Death, Dead Body, Obituary, Mortuary, Scooter, Bus, Kerala News.