Arrested | 'ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 6-ാം ക്ലാസ് വിദ്യാര്‍ഥിനിയെ ഡയറക്ടറുടെ മകന്‍ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; മുറിക്ക് പുറത്ത് കാവല്‍ നിന്ന് പ്രിന്‍സിപല്‍'; ഒടുവില്‍ സംഭവിച്ചത്

 


പട്‌ന: (www.kvartha.com) ബിഹാറില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ഡയറക്ടറുടെ മകന്‍ രണ്ട് വര്‍ഷം പീഡിപ്പിച്ചെന്ന സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. 2017ല്‍ പെണ്‍കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പീഡനം ആരംഭിച്ചതെന്നാണ് പരാതി. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെ കുറിച്ച് ബിഹാര്‍ കോഷി റെയ്ന്‍ജ് ഡിഐജി ശിവ് ദീപ് വാമന്റാവു പറയുന്നത്:

ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 12 വയസ്സ് മാത്രം പ്രായമുള്ള വിദ്യാര്‍ഥിനിയെ, പ്രിന്‍സിപല്‍ ലൈബ്രറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറ്റിയ ശേഷം വാതില്‍ പുറത്തുനിന്ന് പൂട്ടി ലൈറ്റ് ഓഫ് ചെയ്തു. ഈ മുറിയില്‍ സ്‌കൂള്‍ ഡയറക്ടറുടെ മകനുണ്ടായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ഈ സമയം പ്രിന്‍സിപല്‍ പുറത്ത് കാവല്‍ നിന്നു.

പീഡിപ്പിച്ചശേഷം പ്രിന്‍സിപലിന്റെ നിര്‍ദേശമനുസരിച്ച് ഡയറക്ടറുടെ മകന്‍ പുറത്തുപോയി. മുറിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയെ പ്രിന്‍സിപല്‍ പിടിച്ചുവച്ചു. തുടര്‍ന്ന് യൂനിഫോമിലെ രക്തക്കറ തുടച്ചുനീക്കുകയും മുടി കെട്ടിക്കൊടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് നിര്‍ദേശിച്ചശേഷം കുട്ടിയെ ക്ലാസിലേക്ക് അയച്ചു.

ഭയം മൂലം പീഡനത്തെക്കുറിച്ച് കുട്ടി പുറത്തുപറഞ്ഞില്ല. പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പീഡനം തുടര്‍ന്നു. ഇതിനിടെ രക്തസ്രാവം മൂലം പെണ്‍കുട്ടി ഒരുമാസത്തോളം കിടപ്പിലായി. സ്‌കൂളിലേക്ക് പോകാനും മടിച്ച കുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചു. 2018ല്‍ വിദ്യാര്‍ഥി മറ്റൊരു സ്‌കൂളിലേക്ക് മാറി. ഒടുവില്‍ പീഡന വിവരം സഹോദരനെ അറിയിച്ചതോടെയാണു പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഇതിനു പിന്നാലെ സമാനമായ അനുഭവമുണ്ടായെന്ന് പറഞ്ഞ് കൂടുതല്‍ പേര്‍ രംഗത്തെത്തി. പ്രതിയായ രണ്ടു പേരെയും അറസ്റ്റ് ചെയ്തു. പുതിയ പരാതികളില്‍ അന്വേഷണം നടക്കുകയാണ്.

Arrested | 'ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 6-ാം ക്ലാസ് വിദ്യാര്‍ഥിനിയെ ഡയറക്ടറുടെ മകന്‍ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; മുറിക്ക് പുറത്ത് കാവല്‍ നിന്ന് പ്രിന്‍സിപല്‍'; ഒടുവില്‍ സംഭവിച്ചത്

കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ആവശ്യമായ സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് ഡെല്‍ഹി വനിതാ കമിഷന്‍ അധ്യക്ഷ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതി. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നിരവധിപ്പേര്‍ രംഗത്തെത്തി.

Keywords:  2 Arrested For Molestation case, Bihar, News, Arrested, Molestation, Principal, Minor Girl, Police, Complaint, Probe, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia