Follow KVARTHA on Google news Follow Us!
ad

Arrested | 'മിനറല്‍ വാടര്‍ കുപ്പിയില്‍ നിറച്ച് ബൈകില്‍ സഞ്ചരിച്ച് മൊബൈല്‍ വാറ്റുചാരായ വില്‍പന'; 2 പേര്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു Arrested, Liquor, Selling, Excise, Court, Remanded, Kerala News
കണ്ണൂര്‍: (www.kvartha.com) പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തെറ്റുവഴി പാലയാട്ടുകരി ലക്ഷംവീട് കോളനി ഭാഗത്തു നിന്നും മിനറല്‍ വാടര്‍ ബോടിലില്‍ വാറ്റുചാരായം നിറച്ച് വില്‍പന നടത്തുന്നതിനിടെ പിടിയിലായ രണ്ടുപേരെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരാക്കി റിമാന്‍ഡ് ചെയ്തു. മിനറല്‍ വാടര്‍ കുപ്പികളില്‍ ചാരായം നിറച്ചു കടത്തുകയായിരുന്ന രണ്ടുപേരെയാണ് എക്സൈസ് പിടികൂടിയത്. ബാബു(46), എംസി ആദര്‍ശ്(23) എന്നിവരാണ് അറസ്റ്റിലായത്.

2 Arrested For Mobile liquor Sail, Kannur, News, Arrested, Liquor, Selling, Excise, Court, Remanded, Kerala

പാലയാട്ടുകരി മേഖലകളില്‍ വില്‍പന നടത്താനായി പാഷന്‍ ബൈകില്‍ കടത്തുകൊണ്ടുവന്ന വാറ്റുചാരായമാണ് തെറ്റുവഴി-പാലയാട്ടുകരി ഭാഗത്തുവെച്ചു എക്സൈസ് ഇന്‍സ്പെക്ടര്‍ എകെ വിജേഷും സംഘവും പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബൈക് സഹിതം ചാരായം പിടികൂടിയത്. പ്രതികള്‍ക്കെതിരെ അബ്കാരി കേസ് പ്രകാരം കേസെടുത്തിട്ടുണ്ട്.

പരിശോധനയില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എംപി സജീവന്‍, സജീവന്‍ തരിപ്പ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സിഎം ജയിംസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെഎ മജീദ്, വി സിനോജ് എന്നിവര്‍ പങ്കെടുത്തു.

Keywords: 2 Arrested For Mobile liquor Sail, Kannur, News, Arrested, Liquor, Selling, Excise, Court, Remanded, Kerala. 

Post a Comment