KAAPA | 5 കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലില്‍ അടച്ചു
Aug 4, 2023, 21:17 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലില്‍ അടച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന് പരിധിയിലെ സാദ് അശ്റഫ് എന്നയാളെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര് അജിത് കുമാറിന്റെ റിപോര്‍ടു പ്രകാരം കണ്ണൂര്‍ കലക്ടറുടെ ഉത്തരവിനാല്‍ കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റു ചെയ്ത് സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.
തലശേരി, വളപട്ടണം, കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം, ലഹള നടത്തല്‍, കവര്‍ച, പൊതുമുതല്‍ നശിപ്പിക്കല്‍, മയക്കുമരുന്ന് കൈകാര്യം ചെയ്യല്‍ എന്നിങ്ങനെയായി അഞ്ചുകേസുകളുണ്ട്.
Keywords: Youth accused in 5 cases charged with KAAPA and sent to jail, KAAPA, Jailed, Kannur, News, Police, Accused, Collector, Report, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

