Follow KVARTHA on Google news Follow Us!
ad

Manipur Violence | ഈ ഉരിയാടൽ കൊണ്ട് മണിപ്പൂരിൽ സമാധാനം ഉണ്ടാകുമോ ?

ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യനെ കലഹിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് ഭരണ സംസ്കാരം തിരിച്ചുവരുന്നു എന്ന് ഭയക്കേണ്ടിയിരിക്കുന്നു Manipur Violence
/ തോമസ് സി കുറ്റിശ്ശേരിൽ

(www.kvartha.com) മണിപ്പൂർ കലാപം തുടങ്ങിയതിന്റെ 100-ാം നാൾ മണിപ്പൂരിലെ ജനങ്ങൾ സമാധാനം പാലിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. അദ്ദേഹത്തിന് 100 ദിവസം വേണ്ടി വന്നു സമാധാനം എന്ന ഒരു വാക്ക് ഉരിയാടാൻ. അതും അതു പറയാൻ നിർബന്ധിതനായതു കൊണ്ട്. അവിശ്വാസം പരാജയപ്പെട്ടെങ്കിലും പ്രധാനമന്ത്രിയെ കൊണ്ട് സമാധാനം എന്ന ഒരു വാക്ക് ഉരിയാടിക്കാൻ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമയേത്തിനായി എന്നു ഉള്ളത് അതിന്റെ വിജയമായി കണക്കാക്കാം.

Article, Manipur Violence, PM Modi, National, Govt, Supreme Court, Will there be peace in Manipur?

ഈ ഉരിയാടൽ കൊണ്ട് മണിപ്പൂരിൽ സമാധാനം ഉണ്ടാകുമോ? അവിടെ നടപടികളാണ് ആവശ്യം. ആയിരക്കണിക്കിനാളുകൾക്ക് അവരുടെ കിടപ്പാടം നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ ഗ്രാമങ്ങൾ പൂർണമായും തകർന്നിരിക്കുന്നു. അവരുടെ ആരാധനാലയങ്ങൾ പൂർണമായും തകർന്നിരിക്കുന്നു. ഇവ പുനർനിർമിക്കുന്നതിന് സമാധാനം എന്ന വാക്കു പറഞ്ഞ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഒരു വാഗ്ദാനവും ഉണ്ടായില്ല.

അക്രമികളെ അടിച്ചമർത്തും എന്നു പോലും പറഞ്ഞില്ല. മണിപ്പൂരിന്റെ മലയോര ഗ്രാമങ്ങൾ മുഴുവനും തകർക്കാൻ അക്രമകാരികൾക്ക് അവസരം നൽകിയിട്ട് സമാധാനം എന്ന വാക്കുപയോഗിച്ചപ്പോൾ സമാധാനം കൊണ്ടുവരുവാൻ അക്രമകാരികളെ അടിച്ചമർത്തുമെന്നും അവർക്കു നഷ്ടപ്പെട്ട ഗ്രാമം പുനർ നിർമ്മിച്ചു നൽകുമെന്നെങ്കിലും പറയണമായിരുന്നു. എങ്കിലേ സമാധാനം കൈവെരുമെന്ന ഒരു പ്രതീക്ഷ മണിപ്പൂർ ജനതക്കുണ്ടാവുമായിരുന്നുള്ളൂ.

എന്തായാലും ഭരണകൂടം പരാജയപ്പെട്ടിടത്ത് സുപ്രീം കോടതി നേരിട്ടിടപെട്ട് അക്രമം ഇല്ലാതാക്കാൻ ശ്രമമാരംഭിച്ചുകഴിഞ്ഞെങ്കിലും അക്രമികൾക്കെതിരെ നടപടിയെടുക്കും എന്നെങ്കിലും പറഞ്ഞല്ലോ. നമ്മുടെ രാജ്യത്തിന്റെ മതേതരത്വം ആണ് അവിടെ തകർന്നിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വമെന്ന സങ്കൽപമാണ് അവിടെ തകർന്നിരിക്കുന്നത്. നമ്മുടെ രാഷ്ട്ര ശിൽപികൾ ഈ രാജ്യത്തെ ഒന്നാക്കി നിർത്തുവാൻ നടത്തിയ ശ്രമങ്ങൾ ഓരോന്നായി തകർത്തുകൊണ്ടിരിക്കുന്നു.

ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യനെ കലഹിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് ഭരണ സംസ്കാരം തിരിച്ചു വരുന്നു എന്ന് ഭയക്കേണ്ടിയിരിക്കുന്നു. അത് അപകടകരമായ സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ട് എത്തിക്കും. മറ്റ് രാജ്യങ്ങളിലെ സ്ഥിതി അല്ല നമ്മുടെ രാജ്യത്ത്. യൂറോപ്യൻ രാജ്യങ്ങളെടുത്താൻ ഭാവത്തിലും ഭാഷയിലും ഏകത്വമുള്ള ജനവിഭാഗങ്ങൾ അധിവസിക്കുന്ന നാടാണത്. മറിച്ച് നമ്മുടെ രാജ്യമോ?വൈവിധ്യമായ ഭാവമുള്ള മനുഷ്യർ, വൈവിധ്യമായ ഭാഷ സംസാരിക്കുന്നവർ, വൈവിധ്യമാർന്ന മതബോധമുള്ളവർ, വൈവിധ്യങ്ങൾ കൊണ്ടു നിറഞ്ഞ ജനവിഭാഗം അധിവസിക്കുന്ന നാടാണ് നമ്മുടേത്.

ഈ വൈവിധ്യങ്ങളെ കോർത്തിണക്കി ഈ രാജ്യത്തെ ഒന്നാക്കിനിർത്താൻ നമ്മുടെ രാഷ്ട്ര ശിൽപികൾ നടത്തിയ ക്ലേശകരമായ ശ്രമം വലുത് തന്നെയാണ്. അവിടെ വിഭാഗീയ ചിന്തയെ പ്രോത്സാഹിപ്പിച്ച് ഇന്ത്യയുടെ ഭരണം കൈപ്പിടിയിൽ ആക്കുവാനുളള ശ്രമം ഇന്ത്യയെന്ന സങ്കൽപ്പത്തെ ഇല്ലാതാക്കുവാനേ ഉപകരിക്കു. ഇവിടെ ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന സങ്കൽപത്തെ ഇല്ലാതാക്കുന്ന അത്തരം പ്രവണതകളെ അടിച്ചമർത്തുക തന്നെ വേണം. അതിന് ഭരണാധികാരികൾ അവർ അധികാരമേൽക്കുമ്പോൾ ഏറ്റു ചൊല്ലിയ സത്യപ്രതിജ്ഞ പാലിക്കാൻ തയ്യാറാവുക തന്നെ വേണം.

(സി വൈ എം മുഖ്യ രക്ഷാധികാരിയാണ് ലേഖകൻ)

Keywords: Article, Manipur Violence, PM Modi, National, Govt, Supreme Court, Will there be peace in Manipur?
< !- START disable copy paste -->

Post a Comment