Follow KVARTHA on Google news Follow Us!
ad

Gold Price | സ്വര്‍ണവില കൂടുന്നത് എന്തുകൊണ്ട്, നേട്ടമാര്‍ക്ക്?

100% വര്‍ധനവാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത് Gold Price Forecast, Gold Price, Business, Dollar,
-അഡ്വ. എസ് അബ്ദുല്‍ നാസര്‍

(www.kvartha.com) അന്താരാഷ്ട്ര സ്വര്‍ണവില 2011ല്‍ 1917 ഡോളര്‍ വരെ ഉയര്‍ന്നതിന് ശേഷം 2012 -13 കാലഘട്ടത്തില്‍ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളര്‍ വരെയും കുറഞ്ഞിരുന്നു. അന്ന് 24000 പവന്‍ വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു. ഇന്ത്യയില്‍ സ്വര്‍ണവില കുറയാതിരുന്നതിന് കാരണം, ഇന്ത്യന്‍ രൂപ 46 ല്‍ നിന്നും 60ലേക്ക് ദുര്‍ബലമായതാണ്. ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്തോറും സ്വര്‍ണവില ഉയരുകയാണ് ചെയ്യുന്നത്. 2013 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര സ്വര്‍ണവില 1366 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 67ലുമായിരുന്നു.
    
Gold Price Forecast, Gold Price, Business, Dollar, Why price of gold increasing?.

സ്വര്‍ണവില ഗ്രാമിന് 2775 രൂപയും പവന്‍ വില 22200 രൂപയുമായിരുന്നു. 100% വിലവര്‍ധനവാണ് ഇപ്പോള്‍ സ്വര്‍ണത്തിന് അനുഭവപ്പെടുന്നത്. 12 വര്‍ഷത്തിനു ശേഷവും അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ 10 ഡോളറിന്റെ കുറവ് മാത്രമേ നിലവില്‍ വന്നിട്ടുള്ളു. എങ്കിലും ഇന്ത്യയില്‍ സ്വര്‍ണവില ഗ്രാമിന് 2500 രൂപയ്ക്ക് മുകളില്‍ കൂടുകയാണ് ചെയ്തത്.
     
Gold Price Forecast, Gold Price, Business, Dollar, Why price of gold increasing?.

ഇന്ത്യന്‍ രൂപ 46 ല്‍ നിന്നും നിലവില്‍ 83.20 ലെവലിലേക്ക് ദുര്‍ബലമായതുകൊണ്ടും, ഇറക്കുമതി നികുതി 15% ലേക്ക് ഉയര്‍ത്തിയതുകൊണ്ടും മാത്രമാണ്. ഇന്ത്യന്‍ രൂപ ദുര്‍ബലമാകുമ്പോള്‍ അല്ലെങ്കില്‍ ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിനും കൃത്യമായ അനുപാതത്തില്‍ വില വര്‍ധിക്കുകയാണ്. അതായത് രൂപയുടെ ദുര്‍ബലാവസ്ഥ അല്ലെങ്കില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നത് സ്വര്‍ണം കൈവശം വച്ചിരിക്കുന്നവരെ സംബദ്ധിച്ച് അനുഗ്രഹമായി മാറുകയാണ് ചെയ്യുന്നത്.

(ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷററാണ് ലേഖകന്‍)

Keywords: Gold Price Forecast, Gold Price, Business, Dollar, Why price of gold increasing?.
< !- START disable copy paste -->

Post a Comment