Rain | കനത്ത ചൂടിനിടെ ആശ്വാസം പകര്‍ന്ന് യുഎഇയില്‍ പലയിടത്തും മഴ; ദൃശ്യങ്ങള്‍ പങ്കുവെച്ച് പ്രവാസികള്‍; വാഹനമോടിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

 


ദുബൈ: (www.kvartha.com) ശനിയാഴ്ച ദുബൈയിലെയും ശാര്‍ജയിലെയും ചില ഭാഗങ്ങളില്‍ മഴ പെയ്തത് വേനല്‍ച്ചൂടില്‍ നിന്ന് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ആശ്വാസം നല്‍കി. ചിലയിടങ്ങളില്‍ പൊടിക്കാറ്റുമുണ്ടായി.
        
Rain | കനത്ത ചൂടിനിടെ ആശ്വാസം പകര്‍ന്ന് യുഎഇയില്‍ പലയിടത്തും മഴ; ദൃശ്യങ്ങള്‍ പങ്കുവെച്ച് പ്രവാസികള്‍; വാഹനമോടിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) അല്‍ ഖുദ്ര, അല്‍ ബര്‍ഷ മേഖലകളില്‍ യഥാക്രമം 3.53, 3.54 മിലി മീറ്റര്‍ മഴ രേഖപ്പെടുത്തി. ജബല്‍ അലി-ലെഹ്ബാബ് റോഡില്‍ ആലിപ്പഴം വാര്‍ഷിച്ചതായി കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. ചില താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുമുണ്ടായി. മഴയുടെ ദൃശ്യങ്ങള്‍ പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
         
Rain | കനത്ത ചൂടിനിടെ ആശ്വാസം പകര്‍ന്ന് യുഎഇയില്‍ പലയിടത്തും മഴ; ദൃശ്യങ്ങള്‍ പങ്കുവെച്ച് പ്രവാസികള്‍; വാഹനമോടിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അതേസമയം വാഹനമോടിക്കുന്നവരോട് സുരക്ഷിതമായി വാഹനമോടിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. മഴയിലോ പൊടിക്കാറ്റിലോ വാഹനമോടിക്കുമ്പോള്‍, റോഡിലെ അപകടസാധ്യതകള്‍ ഒഴിവാക്കാനും സ്വന്തം സുരക്ഷ ഉറപ്പാക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ അധികൃതര്‍ ഉണര്‍ത്തി.

ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (RTA), റോഡ് സേഫ്റ്റി യുഎഇ എന്നിവയില്‍ നിന്നുള്ള നുറുങ്ങുകള്‍ ഇതാ:

* പൊടി നിറഞ്ഞ കാലാവസ്ഥയില്‍ വാഹനമോടിക്കുന്നതിന് മുമ്പ് നിങ്ങളുടെ എല്ലാ കാര്‍ ഹെഡ്ലൈറ്റുകളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

* പൊടി നിറഞ്ഞ കാലാവസ്ഥയില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുകയും നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി പാത മാറുമ്പോള്‍ വേഗത കുറയ്ക്കുകയും ചെയ്യുക.

* വാഹനമോടിക്കുമ്പോള്‍ കാലാവസ്ഥ പൊടിപിടിച്ചാല്‍, റോഡിലെ നിങ്ങളുടെ സുരക്ഷയ്ക്കായി ഗ്ലാസുകള്‍ അടച്ച് എസി ഓണാക്കുക.

* ദൃശ്യപരത കുറയുമ്പോള്‍, വേഗത കുറയ്ക്കുക.
അതുവഴി നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ദൃശ്യപരതയുടെ അകലത്തില്‍ നിര്‍ത്താനാകും.

* ലോ ബീം ഹെഡ് ലൈറ്റുകള്‍, മുന്നിലും പിന്നിലും ഫോഗ് ലൈറ്റുകള്‍ ഓണാക്കുക.

* മറ്റു യാത്രക്കാരെ ശ്രദ്ധിക്കുക, പ്രത്യേകിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍, സൈക്കിള്‍ ഓടിക്കുന്നവര്‍, കാല്‍നടയാത്രക്കാര്‍ തുടങ്ങിയവരെ.

* നനഞ്ഞതോ വഴുവഴുപ്പുള്ളതോ ആയ റോഡില്‍ സൂക്ഷിച്ച് വാഹനം ഓടിക്കുക.

* സ്‌ക്രീനില്‍ ഫോഗിംഗ് ഒഴിവാക്കാന്‍ നിങ്ങളുടെ ഹീറ്ററും എസിയും ഉപയോഗിക്കുക.

* ട്രാഫിക് അപ്ഡേറ്റുകള്‍ക്കായി റേഡിയോ ശ്രവിക്കുക.

* എതിരെ വരുന്ന കാറുകളും റോഡിലെ തടസ്സങ്ങളും നിരീക്ഷിക്കാന്‍ സഹായിക്കാന്‍ നിങ്ങളുടെ യാത്രക്കാരോട് ആവശ്യപ്പെടുക.

* റോഡില്‍ നിങ്ങളുടെ വരിയില്‍ തന്നെ തുടരുക. ഇടയ്ക്കിടെ വരി മാറുന്നത് ഒഴിവാക്കുക.

* മഴ പെയ്താല്‍, അടിപ്പാതകള്‍ പോലെയുള്ള താഴ്ന്ന ഭാഗങ്ങള്‍ ഒഴിവാക്കുക.

Keywords: Rain, Weather, Gulf News, UAE, Sharjah, Dubai, World News, UAE Weather Updates, Watch: Heavy rain in UAE.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia