Virat Kohli | വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുശേഷം ചാര്‍ടര്‍ വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തി വിരാട് കോഹ് ലി; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍; വ്യാപക വിമര്‍ശനങ്ങളുമായി ആരാധകര്‍

 


മുംബൈ: (www.kvartha.com) വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തിയ വിരാട് കോഹ് ലിക്ക് നേരെ ഉയരുന്നത് വ്യാപക വിമര്‍ശനങ്ങള്‍. ചാര്‍ടര്‍ വിമാനത്തിലാണ് കരീബിയനില്‍നിന്ന് കോഹ് ലി നാട്ടിലെത്തിയത്. ഗ്ലോബല്‍ എയര്‍ ചാര്‍ടര്‍ സര്‍വീസസാണ് കോഹ് ലിക്കായി വിമാനം ഒരുക്കി നല്‍കിയത്. വിമാന യാത്രയുടെ ചിത്രം കോഹ് ലി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതോടെയാണ് കോഹ് ലിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്.

ചാര്‍ടര്‍ വിമാനങ്ങള്‍ കാരണം പുറന്തള്ളുന്ന കാര്‍ബണിന്റെ കണക്കു നിരത്തിയാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കോലിക്കെതിരായ വിമര്‍ശനം. കോഹ് ലിയുടേത് ഇരട്ടത്താപ്പാണെന്നാണ് ചില ആരാധകരുടെ വാദം. ദീപാവലിക്ക് പടക്കം കത്തിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന കോഹ് ലിയാണ് ഇപ്പോള്‍ കാര്‍ബണ്‍ പുറന്തള്ളലിന്റെ ഭാഗമാകുന്നതെന്നാണ് പ്രധാന വിമര്‍ശനം.

Virat Kohli | വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുശേഷം ചാര്‍ടര്‍ വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തി വിരാട് കോഹ് ലി; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍; വ്യാപക വിമര്‍ശനങ്ങളുമായി ആരാധകര്‍

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ വിരാട് കോഹ് ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് കോഹ് ലി കളിച്ചത്. ഈ മത്സരത്തില്‍ ബാറ്റു ചെയ്തതുമില്ല. ഏകദിന ലോകകപ് അടുത്തു വരുന്നതിനാല്‍ ബെഞ്ചിലുള്ള താരങ്ങള്‍ക്കു കൂടി അവസരം നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതു പ്രകാരമാണ് കോഹ് ലിയെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ടീമില്‍നിന്നു പുറത്തിരുത്തിയത്.

Keywords:  Virat Kohli concludes West Indies tour in style, returns on a private jet, Mumbai, News, Virat Kohl, Private Jet, Criticism, Social Media, BCCI, Flight, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia