Success Story | പള്ളി ദർസിൽ നിന്നൊരു വിജയഗാഥ; ഉയർന്ന സ്കോളർഷിപോട് കൂടി ജർമനിയിലേക്ക്; താരമായി ഫാഇസ്; പേരിനൊപ്പം വിദ്യാഭ്യാസ യോഗ്യതകൾ അനവധി; പ്രചോദനവുമായി അധ്യാപകൻ ശിഹാബുദ്ദീൻ സഖാഫി

 


മലപ്പുറം: (www.kvartha.com) പള്ളി ദർസിൽ നിന്നൊരു വിജയഗാഥ. ഡിഎഎഡി (ജര്‍മന്‍ അകാഡമിക് എക്സ്ചേൻജ് സര്‍വീസിന്റെ) സ്കോളർഷിപോടെ ഉന്നത പഠനത്തിനായി ജർമനിയിലേക്ക് കുതിക്കുകയാണ് ഫാഇസ് എന്ന ദർസ് വിദ്യാർഥി. പള്ളി ദർസുമായി നടന്നാൽ പള്ളിയും മദ്രസയുമായി നടക്കേണ്ടി വരും, കിട്ടുന്ന ശമ്പളം തുച്ഛമായിരിക്കും എന്ന് കരുതുന്നവർക്ക് മാറി ചിന്തിക്കാൻ പ്രചോദനമാണ് ഫാഇസിന്റെ ജീവിതം.

Success Story | പള്ളി ദർസിൽ നിന്നൊരു വിജയഗാഥ; ഉയർന്ന സ്കോളർഷിപോട് കൂടി ജർമനിയിലേക്ക്; താരമായി ഫാഇസ്; പേരിനൊപ്പം വിദ്യാഭ്യാസ യോഗ്യതകൾ അനവധി; പ്രചോദനവുമായി അധ്യാപകൻ ശിഹാബുദ്ദീൻ സഖാഫി

അറിവിലേക്കുള്ള യാത്രയ്ക്ക് ഒരിക്കലും അവസാനമില്ലെന്ന് തെളിയിച്ച് തന്‍റെ പേരിനൊപ്പം ഹാഫിസ് ചേര്‍ത്ത യോഗ്യതകള്‍ അനവധിയാണ്. തിരൂരങ്ങാടി പി എസ് എം ഒ കോളജിൽ നിന്ന് ബിഎസ്‌സി ഫിസിക്സ്, ജംഷഡ്പൂർ എൻഐടിയിൽ നിന്ന് എംഎസ്‌സി, ഡെൽഹി ഐഐടിയിൽ എംടെക്, ഇപ്പോൾ ഡിഎഎഡി സ്കോളർഷിപുമായി ജർമനിയിലേക്ക്, ഈ പട്ടിക തുടരുകയാണ്.

മലപ്പുറം കല്ലുവെട്ടുപാറ മഹല്ല് ജുമാ മസ്‌ജിദ് പള്ളി ദർസിൽ അധ്യാപകനായ ശിഹാബുദ്ദീൻ സഖാഫിയുടെ കീഴിലാണ് ഒൻപത് വർഷത്തോളമായി ഫാഇസ് പഠിച്ച് കൊണ്ടിരിക്കുന്നത്. തന്റെ ശിഷ്യന്റെ വളർച്ചയിൽ അഭിമാനം കൊള്ളുകയാണ് ശിഹാബുദ്ദീൻ സഖാഫി. പഠിച്ച സ്ഥാപനങ്ങളിലെല്ലാം ഒന്നാമനും, മറ്റു വിദ്യാർഥികൾക്കെല്ലാം പ്രചോദനവുമാണ് ഹാഫിസ് എന്നാണ് ശിഷ്യനെ കുറിച്ച് അധ്യാപകന് പറയാനുള്ളത്.

എംടെക് ഒന്നാം വർഷം പൂർത്തിയാക്കിയ ഫാഇസ്, രണ്ടാം വർഷം പ്രൊജക്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഇൻഡ്യൻ ഐഐടിയും ജർമൻ ടെക്‌നികൽ യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള എക്സ്ചേൻജ് പ്രോഗ്രാമിന്റെ ഭാഗമായാണ് ജർമനിയിലേക്ക് പറക്കുന്നത്. അതിനുള്ള ജർമൻ ടെക്‌നികൽ യൂണിവേഴ്‌സിറ്റിയുടെ ഡിഎഎഡി സ്കോളർഷിപാണ് ഫാഇസിന് ലഭിച്ചത്.
        
Success Story | പള്ളി ദർസിൽ നിന്നൊരു വിജയഗാഥ; ഉയർന്ന സ്കോളർഷിപോട് കൂടി ജർമനിയിലേക്ക്; താരമായി ഫാഇസ്; പേരിനൊപ്പം വിദ്യാഭ്യാസ യോഗ്യതകൾ അനവധി; പ്രചോദനവുമായി അധ്യാപകൻ ശിഹാബുദ്ദീൻ സഖാഫി

അധ്യാപകൻ ശിഹാബുദ്ദീനാണ് തനിക്ക് പ്രചോദനമെന്നും, തന്നെ ഇവിടെ വരെ എത്തിച്ചത് അദ്ദേഹത്തിന്റെ ഉപദേശ നിർദേശങ്ങളാണെന്നും ഫാഇസ് പറയുന്നു. ശാസ്ത്രജ്ഞനും ഒപ്പം ദർസിലെ കുട്ടികൾക്ക് ക്ലാസ് എടുത്ത് ദർസുമായി മുൻപോട്ടുപോകണമെന്നുമാണ് ഫാഇസിന്റെ ആഗ്രഹം. ഹാഫിസുമായി വ്ലോഗർ ഫൈസൽ നടത്തിയ അഭിമുഖം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.



Keywords: Very inspiring story of student, BSc Physics PSMO, MSc NIT, MTech IIT, Now going to Germany with DAD Scholarship, Mosque, Study, Scholarship, Student, Teacher, Technical university, Germany, Delhi, India, Jamshedpur, Program, Project, Success Story, News, Malayalam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia