Rain Alerts | ഉത്തരാഖണ്ഡില്‍ 14 വരെ അതിശക്തമായ മഴ മുന്നറിയിപ്പ്; 7 ജില്ലകളില്‍ ചുവപ്പ് ജാഗ്രത; മണ്ണിടിച്ചിലില്‍ 2 മരണം

 


ഡെറാഡൂണ്‍: (www.kvartha.com) ഉത്തരാഖണ്ഡില്‍ 14-ാം തീയതി വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രതിന്റെ (ഐഎംഡി) മുന്നിയിറിപ്പ്. ഋഷികേശ്, നീലകണ്ഠ്, ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയാണ് പെയ്‌തെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ പലയിടങ്ങളില്‍ ചുവപ്പ് ജാഗ്രതയും ഓറന്‍ജ് ജാഗ്രതയും  പ്രഖ്യാപിച്ചു. ഡെറാഡൂണ്‍, പൗരി, തെഹ്രി എന്നിവിടങ്ങളിലാണ് ചുവപ്പ് ജാഗ്രത. ചമ്പാവത്ത്, നൈനിറ്റാള്‍, ഉദ്ദം സിംഗ് നഗര്‍ എന്നിവിടങ്ങളില്‍ ഓറന്‍ജ് ജാഗ്രതയും പ്രഖ്യാപിച്ചു. 

ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഉരുള്‍പൊട്ടലിനും ശക്തമായ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഉത്തരാഖണ്ഡ് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്തെ മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ മരണവും റിപോര്‍ട് ചെയ്തു. ഗൗരികുണ്ഡില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ച് ദിവസത്തിനിടെ ഗൗരികുണ്ഡില്‍ ഉണ്ടായ രണ്ടാമത്തെ ഉരുള്‍പൊട്ടലാണിത്. ആഗസ്റ്റ് നാലിന് ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്ത സ്ഥലത്തിന് അര കിലോമീറ്റര്‍ അകലെയാണ് ഗൗരികുണ്ഡ് ഗ്രാമത്തില്‍ സംഭവം നടന്ന സ്ഥലം.

ഓഗസ്റ്റ് 11, 12 തീയതികളില്‍ അസമിലും മേഘാലയയിലും അതിശക്തമായ മഴയും നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ ഓറന്‍ജ് ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് ഇതുവരെ 637 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

Rain Alerts | ഉത്തരാഖണ്ഡില്‍ 14 വരെ അതിശക്തമായ മഴ മുന്നറിയിപ്പ്; 7 ജില്ലകളില്‍ ചുവപ്പ് ജാഗ്രത; മണ്ണിടിച്ചിലില്‍ 2 മരണം


Keywords: News, National, National-News, Weather, Weather-News, Uttarakhand, Rain, IMD, Red Alert, Landslides, Waterlogging, Uttarakhand rain: IMD issues ‘red’ alert, warns of landslides and waterlogging.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia