Student Killed | പെണ്‍കുട്ടിയോടുള്ള അടുപ്പത്തെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; '10-ാം ക്ലാസുകാരനെ സഹപാഠി കുത്തിക്കൊന്നു'; വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയില്‍

 


ലക്‌നൗ: (www.kvartha.com) പെണ്‍കുട്ടിയോടുള്ള അടുപ്പത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് ദുരന്തപര്യാവസാനം. ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയെ കുത്തിക്കൊന്നു. ബിധ്‌നു മേഖലയിലെ ഗോപാല്‍പുരിയിലെ സ്‌കൂളിലാണ് ക്രൂരകൃത്യം നടന്നത്. നിലേന്ദ്ര തിവാരിയാണ് (15) തിങ്കളാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപാഠി രജ് വീറി
നെ (13) കസ്റ്റഡിയില്‍ എടുത്തതായും അന്വേഷണം നടക്കുകയാണെന്നും എസിപി ദിനേഷ് ശുക്ല പറഞ്ഞു.

എസിപി ദിനേഷ് ശുക്ല പൊലീസ് പറയുന്നത്: ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വിട്ടപ്പോഴാണ് സംഭവം. ഇടവേളയിലാണ് വിദ്യാര്‍ഥികള്‍ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി തര്‍കിച്ചതും ഏറ്റുമുട്ടിയതും. കഴിഞ്ഞ വര്‍ഷത്തെ പൊതുപരീക്ഷയില്‍ നിലേന്ദ്ര തിവാരി തോറ്റതോടെയാണ് രജ്വീറിന്റെ ക്ലാസിലെത്തിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. 

എന്നാല്‍ ക്ലാസിലെ ഒരു വിദ്യാര്‍ഥിനിയോടുള്ള അടുപ്പത്തിന്റെ പേരില്‍ നാലുദിവസം മുന്‍പ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തിങ്കളാഴ്ചത്തെ തര്‍കത്തിനിടയില്‍, ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് നിലേന്ദ്ര തിവാരി ആക്രമിക്കുകയായിരുന്നു. കഴുത്തിലും വയറിലും നിരവധി തവണ കുത്തേറ്റാണു രജ്വീറിന്റെ മരണം.

നിലേന്ദ്രയുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹപാഠികളാണ് ആക്രമണവിവരം അധ്യാപകരെ അറിയിച്ചത്. അധ്യാപകര്‍ എത്തുമ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നു നിലേന്ദ്ര. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു സ്ഥാപനത്തിലെ ജീവനക്കാരനായ സതേന്ദ്ര തിവാരിയുടെ ഏക മകനാണ് കൊല്ലപ്പെട്ട നിലേന്ദ്ര തിവാരി. കേസില്‍ അന്വേഷണം നടക്കുകയാണ്.


Student Killed | പെണ്‍കുട്ടിയോടുള്ള അടുപ്പത്തെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; '10-ാം ക്ലാസുകാരനെ സഹപാഠി കുത്തിക്കൊന്നു'; വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയില്‍


Keywords:  News, National, National-News, Crime, Crime-News, UP, Class 10, Student, Killed, Classmate, Allegation, Friendship, UP: Class 10 student Killed by classmate alleged over 'friendship with girl'. 

 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia