Follow KVARTHA on Google news Follow Us!
ad

Nuts | ദിവസവും ഈ 7 കായ്ഫലങ്ങൾ കഴിച്ചാലുള്ള ഗുണങ്ങൾ അറിയാമോ? കഴിക്കേണ്ട രീതിയും വ്യത്യസ്തമാണ്!

ഒരുപാട് ആരോഗ്യകരമായ നേട്ടങ്ങളുമുണ്ട് Nuts, Eat, Healthy, Malayalam News, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) കായ്ഫലങ്ങൾ (Nuts) കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. രുചി മാത്രമല്ല ഒരുപാട് ആരോഗ്യ ഗുണങ്ങളും അടങ്ങിയതാണ് ഇത്. ഓരോ കായ്ഫലത്തിലും പല തരത്തിലുള്ള വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. പണ്ട് പല കായ്ഫലവും കേരളത്തിൽ വിപണനത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ മാർക്കറ്റിൽ എല്ലാ തരത്തിലുള്ള കായ്ഫലവും ലഭ്യമാണ്. പല ഗുണമേന്മയിലും വിലയിലും ഇവ ഇന്ന് ലഭിക്കും.

News, National, New Delhi, Nuts, Eat, Healthy, Health, Lifestyle,  Top nuts for wellness: 7 healthy nuts and the right way to eat them.

ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും, ഒമേഗ -3 ഫാറ്റി ആസിഡുകളും മറ്റ് ആരോഗ്യകരമായ കൊഴുപ്പുകളും കായ്ഫലങ്ങൾ നൽകുന്നു, ഇത് കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും സന്ധിവാതം, അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളിൽ നിന്ന് തടയുകയും ചെയ്യുന്നു. ഏകദേശം 30 ഗ്രാം അല്ലെങ്കിൽ ഒരു കപ്പിന്റെ മൂന്നിൽ ഒരു ഭാഗം ഒരു പിടി അണ്ടിപ്പരിപ്പ് കഴിക്കുന്നത് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിന്റെ ഭാഗമാണ്. മാത്രമല്ല പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. ബദാം, വാൽനട്ട്, കശുവണ്ടി, നിലക്കടല, പിസ്ത, ബ്രസീൽ നട്‌സ്, ഹസൽനട്ട്‌സ്, പൈൻ നട്ട്‌സ് എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.

എന്നാൽ കായ്ഫലങ്ങൾ നമുക്ക് തോന്നുന്നത് പോലെ വാരി വലിച്ചു കഴിച്ചാൽ ഈ ഗുണങ്ങളൊന്നും കിട്ടാൻ പോണില്ല. ശരിയായ അളവിലും ശരിയായ സമയത്തും ശരിയായ രീതിയിലും കഴിക്കണം. രാവിലെ കായ്ഫലങ്ങൾ കഴിക്കുന്നത് നല്ലതാണ്, നിങ്ങളുടെ വൈകുന്നേരത്തെ ലഘുഭക്ഷണവും ആക്കാം, എന്നാൽ ദഹനക്കേട്, ശരീരവണ്ണം, അധിക കൊഴുപ്പിന്റെ പാർശ്വഫലങ്ങൾ എന്നിവ ഒഴിവാക്കാൻ ഒരു പിടിയിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടയുകയും ദഹനപ്രക്രിയയെ തടസപ്പെടുത്തുകയും ചെയ്യുന്ന ഫൈറ്റേറ്റുകളും ടാന്നിനുകളും ഒഴിവാക്കാൻ പല കായ്ഫലങ്ങളും രാത്രിയിൽ കുതിർത്തു വെച്ച് കഴിക്കുന്നത് നല്ലതാണ്. കുതിർക്കാൻ കഴിയുന്നില്ലെങ്കിൽ, അവയുടെ ദഹിപ്പിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താൻ വറുക്കണം. എന്നാൽ ഒരിക്കലും ഡീപ് ഫ്രൈ ചെയ്യരുത്.

എല്ലാ വർഷവും ഓഗസ്റ്റ് മൂന്നിന് അമേരിക്കയിൽ നാഷണൽ ഗ്രാബ് സം നട്ട്‌സ് ദിനം ആഘോഷിക്കുന്നു, മൊത്തത്തിലുള്ള ആരോഗ്യത്തിനായി ഭക്ഷണത്തിൽ കായ്ഫലങ്ങൾ ചേർക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഈ ദിനം ഊന്നൽ നൽകുന്നു. ഈ അവസരത്തിൽ, ക്ലൗഡ്നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ്-ബെല്ലന്തൂർ, ബെംഗളുരുവിലെ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് സുസ്മിത എൻ, ആരോഗ്യകരമായ ഏഴ് നട്സുകളുടെ പട്ടികയും അവ കഴിക്കുന്ന രീതിയും പങ്കിടുന്നു.

കായ്ഫലങ്ങൾ കലോറി അടങ്ങിയ ഭക്ഷണം മാത്രമല്ല നല്ല കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്. ഒരു ദിവസം ചെറിയ പിടി ഒമേഗ-3, മെലറ്റോണിൻ, ചെമ്പ്, മാംഗനീസ്, നമ്മുടെ ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന വൈറ്റമിൻ ഇ-യുടെ കണ്ടെത്താൻ പ്രയാസമുള്ള ഗാമാ-ടോക്കോഫെറോൾ എന്നിവയുടെ നൽകും. എല്ലാ മുതിർന്നവരും, പ്രത്യേകിച്ച് ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഒരു വയസ് മുതലുള്ള കുട്ടികളും അവരുടെ ഭക്ഷണത്തിൽ ദിവസേന കായ്ഫലങ്ങൾ ഉൾപ്പെടുത്താൻ സുസ്മിത എൻ നിർദേശിക്കുന്നു.

1. ബദാം

ബദാം അല്ലെങ്കിൽ മോശം കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ, നല്ല കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിൻ ഇ എന്നിവയുടെ ഉറവിടവും ഇവയിൽ കൂടുതലാണ്. കാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന ബദാം ചുറുചുറുക്ക് നില നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

എങ്ങനെ കഴിക്കാം

ബദാം അസംസ്കൃത രൂപത്തിൽ കഴിക്കാം. ഏകദേശം അഞ്ച് - ആറ് ബദാം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് തൊലി കളഞ്ഞ് രാവിലെ കഴിക്കുക. ബദാം പാചകം ചെയ്യാൻ കഴിയാത്തതിനാൽ സലാഡിലോ മറ്റോ ഉപയോഗിക്കാം. ഉണങ്ങിയ വറുത്ത പൊടിച്ച ബദാം പൊടി സ്മൂത്തികൾ, കഞ്ഞികൾ, സാലഡ് ബൗൾ എന്നിവയിൽ ചേർക്കാം. പാലിൽ ചേർത്തും കഴിക്കാം.

2. വാൽനട്ട്സ്

ഒമേഗ3 കൊണ്ട് സമ്പന്നമായ വാൽനട്ട്, തലച്ചോറിനെ സംരക്ഷിക്കുകയും അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗം എന്നിവ വരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എൽഡിഎൽ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും വാൾനട്ട് സഹായിക്കുന്നു. മുഴുവൻ വാൽനട്ട് രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ ദഹനത്തെ സഹായിക്കും

എങ്ങനെ കഴിക്കാം

പച്ചക്കറി സാലഡിലോ ഫ്രൂട്ട് ബൗളിലോ അരിഞ്ഞ വാൽനട്ട് ചേർക്കുക.
ദിവസേന 2 വാൾനട്ട് വെള്ളത്തിയിട്ട് കുതിർത്തി കഴിക്കാം.
പോഷക സാന്ദ്രത വർദ്ധിപ്പിക്കുന്നതിന് ഫ്രൂട്ട് സ്മൂത്തികളിൽ വാൽനട്ട് ചേർക്കുക.
ഉണക്കി വറുത്ത് പൊടിച്ച് വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക. കഞ്ഞി, റൊട്ടി, സാൻഡ്‌വിച്ച് എന്നിവയിൽ ഇത് ഒരു സ്പൂൺ ചേർക്കാം.

3. കശുവണ്ടി

കലോറിയും കൊഴുപ്പും കൂടുതലായിവൽ ഉള്ളതിനാൽ കശുവണ്ടി പ്രശ്നമുള്ളതാണെന്ന് കണക്കാക്കായിരുന്നു. എന്നിരുന്നാലും, കശുവണ്ടിപ്പരിപ്പിൽ അടങ്ങിയിരിക്കുന്ന സ്റ്റിയറിക് ആസിഡ് എൽഡിഎൽ അളവ് കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. കശുവണ്ടിയിൽ പ്രോട്ടീൻ, നല്ല കൊഴുപ്പ്, മാംഗനീസ്, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് ഇസ്കെമിക് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.ഏകദേശം അഞ്ച് - ആറ് അസംസ്കൃത വറുത്ത കശുവണ്ടി ദിവസവും കഴിക്കാം.

എങ്ങനെ കഴിക്കാം

* അസംസ്കൃത/ഉപ്പില്ലാത്ത കശുവണ്ടി ലഘുഭക്ഷണമായി കഴിക്കാം.
* കശുവണ്ടി അരിഞ്ഞത് സലാഡുകൾ, ഫ്രൂട്ട് ബൗൾ, സ്മൂത്തികൾ, ഓട്‌സ് എന്നിവയിൽ ചേർക്കാം
* സാൻഡ്വിച്ചുകൾ ഉണ്ടാക്കുമ്പോൾ ബ്രെഡിൽ ഉപയോഗിക്കാം
* പശുവിൻ പാലിന് പകരമുള്ള നല്ലൊരു ബദലാണ് കശുവണ്ടിപ്പാൽ. കശുവണ്ടിപ്പാൽ ഉപയോഗിച്ച് മിൽക്ക് ഷേക്കുകളും സ്മൂത്തികളും ഉണ്ടാക്കാം.

4. പിസ്ത

ദിവസവും ഏകദേശം അഞ്ച് - ആറ് ഉപ്പില്ലാത്ത പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യം, ഹീമോഗ്ലോബിന്റെ അളവ്, രോഗപ്രതിരോധ ശേഷി, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

എങ്ങനെ കഴിക്കാം

* പിസ്ത കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം അവ ഉപ്പില്ലാത്ത ലഘുഭക്ഷണമായി കഴിക്കുക എന്നതാണ്.
* വറുത്തതോ അരിഞ്ഞതോ ആയ പിസ്ത സലാഡുകളിൽ ചേർക്കാം അല്ലെങ്കിൽ ശുദ്ധീകരിച്ച് സാലഡിൽ ചേർക്കാം.
* പൊടിച്ച പിസ്ത സോസുകളിലും ഉപയോഗിക്കാം.
* പോഷകങ്ങൾ ഉയർത്താൻ സ്മൂത്തികളിലും മിൽക്ക് ഷേക്കുകളിലും ഉപ്പില്ലാത്ത പിസ്ത ചേർക്കുക.

5. നിലക്കടല

നിലക്കടലയ്ക്ക് ഊർജത്തിന്റെ അളവ് വർധിപ്പിക്കാൻ കഴിയും, അതിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും കാൻസർ, ഡീജനറേറ്റീവ് നാഡി രോഗങ്ങൾ, അൽഷിമേഴ്സ് രോഗം, വൈറൽ, ഫംഗസ് അണുബാധകൾ എന്നിവക്കെതിരെ പോരാടുകയും ചെയ്യുന്നു. ഉയർന്ന താപനിലയിൽ പാചകം ചെയ്യാൻ കടല എണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

എങ്ങനെ കഴിക്കാം

* നിലക്കടല എണ്ണയുണ്ടാക്കി പാചകത്തിന് ഉപയോഗിക്കാം.
* വറുത്തതും ഉപ്പില്ലാത്തതും വേവിച്ചതുമായ നിലക്കടല ആരോഗ്യകരമായ ലഘുഭക്ഷണമാണ്. പച്ച നിലക്കടല കഴിക്കുന്നത് ആന്റിഓക്‌സിഡന്റുകൾ നിലനിർത്താൻ സഹായിക്കുന്നു.
* ഇന്ത്യയിൽ വിവിധ പ്രാതൽ തയ്യാറെടുപ്പുകൾക്കൊപ്പം ചട്ണി ഉണ്ടാക്കാനും നിലക്കടല ഉപയോഗിക്കുന്നു.
* നിലക്കടല പൊടിച്ചെടുക്കാം. ഇത് റൊട്ടിയിലും സ്മൂത്തിയിലും ചേർക്കാം.

6. ഹാസൽനട്ട്സ്

ഒമേഗ 6, ഒമേഗ 9 ഫാറ്റി ആസിഡുകൾ, ചെമ്പ്, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, ഊർജം എന്നിവയാൽ സമ്പന്നമായ ഉറവിടമാണ് ഹസൽനട്ട്സ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഹാസൽനട്ട് ചർമത്തിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്, എന്നിരുന്നാലും അവ രുചിയിൽ കയ്പേറിയതാണ്.

എങ്ങനെ കഴിക്കാം

* തൊലികളോട് കൂടി വറുക്കാത്ത ലഘുഭക്ഷണമായി കഴിക്കാം.
* വറുത്ത തൊലികളഞ്ഞ ഇവ ഉപയോഗിക്കുന്നതിന് പേസ്റ്റാക്കി മാറ്റാം.
* വീട്ടിലുണ്ടാക്കുന്ന കുക്കികളിലും കേക്കുകളിലും ഹാസൽനട്ട് പൊടിച്ചത് ചേർക്കുന്നത് രുചി വർദ്ധിപ്പിക്കും.
* വീട്ടിൽ ഉണ്ടാക്കുന്ന ഫ്രൂട്ട് പുഡ്ഡിംഗുകളിൽ വറുത്തതും അരിഞ്ഞതുമായ ഹാസൽനട്ട് ചേർക്കുക.

7. പെക്കൻ നട്സ്

ഒമേഗ 3 ഫാറ്റിനൊപ്പം ആന്റി-ഓക്‌സിഡന്റുകളുടെയും വിവിധ വിറ്റാമിനുകളുടെയും നല്ല ഉറവിടമാണ് പെക്കൻ നട്‌സ്. 15-20 എണ്ണം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.

എങ്ങനെ കഴിക്കാം

* ലഘുഭക്ഷണമായി അസംസ്കൃതമായി കഴിക്കുന്നു.
* സലാഡുകൾ, ഓട്സ്, തൈര് എന്നിവയിൽ അരിഞ്ഞ പെക്കൻസ് ചേർക്കുന്നത് പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും വർദ്ധിപ്പിക്കും.
* സലാഡുകൾ, സ്മൂത്തികൾ, പാസ്ത എന്നിവയിൽ ചേർക്കാവുന്നതാണ്.

എന്നിരുന്നാലും, കായ്ഫലങ്ങൾ അലർജി, ആമാശയ സംബന്ധമായ പ്രശ്നങ്ങൾ, കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ ഏതെങ്കിലും കായ്ഫലങ്ങൾ കഴിക്കുന്നതിന് മുമ്പ് യോഗ്യതയുള്ള ഒരു പോഷകാഹാര വിദഗ്ധനെ സമീപിക്കേണ്ടതാണ്.

Keywords: News, National, New Delhi, Nuts, Eat, Healthy, Health, Lifestyle,  Top nuts for wellness: 7 healthy nuts and the right way to eat them.
< !- START disable copy paste -->

Post a Comment