Swine Flu | തൃശൂരില്‍ ആഫ്രികന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ 150 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കി സംസ്‌കരിച്ചു

 


തൃശൂര്‍: (www.kvartha.com) ആഫ്രികന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ 150 പന്നികളെ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ശാസ്ത്രീയമായി കൊന്നൊടുക്കി സംസ്‌കരിച്ചു. ചാലക്കുടി പരിയാരം പഞ്ചായതിലെ തൂമ്പാക്കോടുള്ള പന്നി ഫാമിലാണ് പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യ പ്രോടോകോള്‍ പാലിച്ച് 30 അംഗ സംഘമാണ് പന്നികളെ കൊന്ന് സംസ്‌കരിച്ചത്.

പന്നികള്‍ ചത്തപ്പോള്‍ ആദ്യം സാധാരണ പനിയാണെന്ന് കരുതി ഫാമിലെ മറ്റുപന്നികള്‍ക്ക് വാക്സിനേഷനും നല്കി. എന്നാല്‍ രണ്ടാഴ്ച മുമ്പ് 35 പന്നികള്‍ കൂട്ടത്തോടെ ചത്തതോടെയാണ് ആഫ്രികന്‍ പന്നിപ്പനിയാണോയെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന്  നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.

പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ എം എന്‍ ജോസിന്റെ ഉടമസ്ഥയിലുള്ളതാണ് തുമ്പാക്കോടുള്ള പന്നിഫാം. ഈ ഫാമിലെ 105 പന്നികള്‍ കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പല തവണകളിലായി ചത്തൊടുങ്ങിയിരുന്നു. 
രോഗം സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റ് ഫാമുകളെല്ലാം അടച്ചുപൂട്ടിയിട്ടുണ്ട്. ഈ ഫാമിന് പത്ത് കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. 

ഈ മേഖലയില്‍ നിന്നും പന്നികളേയും പന്നിമാംസവും വിതരണം ചെയ്യുന്നതും കടകളില്‍ പന്നിമാംസം വില്‍പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും വിലക്കിയിട്ടുണ്ട്. 

പരിയാരം, കോടശ്ശേരി, മറ്റത്തൂര്‍, അതിരപ്പിള്ളി, കൊരട്ടി, മേലൂര്‍, കാടുകുറ്റി എന്നീ പഞ്ചായതുകളും ചാലക്കുടി മുനിസിപാലിറ്റിയുമാണ് നിരീക്ഷണ മേഖലയില്‍ ഉള്‍പെടുന്നത്. ചീഫ് വെറ്റിനറി ഓഫീസര്‍ അബ്ദുള്‍ ഹക്കിം, വെറ്റിനറി ഡോക്ടര്‍മാരായ ജന്‍ ജോസഫ്, പ്രകാശ്, സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ നടന്നത്.

Swine Flu | തൃശൂരില്‍ ആഫ്രികന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ 150 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കി സംസ്‌കരിച്ചു


Keywords:  News, Kerala, Kerala-News, News-Malayalam, Thrissur-News, Thrissur, Pigs, Killed, Cremated, Health Protocol, Swine Flu, Thrissur: 150 pigs killed and cremated as per health protocols to prevent the spread of swine flu. 

 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia