Accidental Death | ആറ്റിങ്ങല്‍ ബൈപാസില്‍ റോഡ് നിര്‍മാണത്തിനായെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; 5 പേര്‍ക്ക് പരുക്ക്

 


തിരുവനന്തപുരം: (www.kvartha.com) ആറ്റിങ്ങലില്‍ റോഡ് നിര്‍മാണത്തിനായെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പാലച്ചിറ മണനാക്ക് സ്വദേശി ഡൊമിനിക് സാബു (21) ആണ് മരിച്ചത്. ചൊവ്വാഴ്ച (29.08.2023) രാത്രി 11.30 ഓടെ തിരുവനന്തപുരം ആറ്റിങ്ങല്‍ ബൈപാസിലാണ് അപകടം. കൊല്ലം ഭാഗത്തേക്കു പോയ കാറാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം.

കാറിലുണ്ടായിരുന്ന അഞ്ചു പേരെ പരുക്കുകളോടെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിളിമാനൂര്‍ സ്വദേശി അക്ഷയ്, കടയ്ക്കാവൂര്‍ സ്വദേശികളായ ബ്രൗണ്, സ്റ്റീഫന്‍, കിളിമാനൂര്‍ സ്വദേശി അക്ഷയ്, വക്കം സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരിപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 

കുറച്ചുനാളായി ഹൈവേ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അവിടെ വലിയ താഴ്ചയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. അത്തരമൊരു ഭാഗത്താണ് കാര്‍ കുഴിയിലേക്ക് വീണത്. കുഴിയുടെ സൈഡിലൂടെയാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. 

കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈന്‍ ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. സംഭവത്തില്‍ അധികൃതര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

ഇവിടെ കൃത്യമായി രീതിയില്‍ സുരക്ഷ ഒരുക്കുകയോ മണനാക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കുഴിയിലേക്ക് വീഴാതിരിക്കാന്‍ കൂടുതല്‍ മുന്നറിയിപ്പോ ബോര്‍ഡോ നല്‍കിയിരുന്നില്ലെന്നും മാത്രമല്ല തെരുവ് വിളക്കുകള്‍ പോലും ഇല്ലാത്തതിനാല്‍ രാത്രിയില്‍ വാഹനങ്ങള്‍ കുഴിയുടെ അടുത്തെത്തുമ്പോള്‍ മാത്രമാണ് കുഴിയുള്ള വിവരം അറിയാന്‍ സാധിക്കുകയെന്നും യാത്രക്കാര്‍ പറയുന്നു.

Accidental Death | ആറ്റിങ്ങല്‍ ബൈപാസില്‍ റോഡ് നിര്‍മാണത്തിനായെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; 5 പേര്‍ക്ക് പരുക്ക്


Keywords:  News, Kerala, Kerala-News, News-Malayalam, Accident-News, Thiruvananthapuram News, Attingal News, Young Man, Died, Car Plunges, Pit, Road Construction, Thiruvananthapuram: Young man died After Car Plunges Into Road Construction Pit at Attingal.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia