Follow KVARTHA on Google news Follow Us!
ad

Facebook Frozen | അച്ചു ഉമ്മനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സെക്രടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥന്റെ ഫേസ്ബുക് അകൗണ്ട് മരവിപ്പിച്ചു

അഡീഷനല്‍ സെക്രടറിയായിരുന്ന നന്ദകുമാറിനെ ചോദ്യം ചെയ്യാനായി പൂജപ്പുര പൊലീസ് വൈകാതെ വിളിപ്പിക്കുമെന്ന് സൂചന Thiruvananthapuram News, Kerala News, Complai
തിരുവനന്തപുരം: (www.kvartha.com) അച്ചു ഉമ്മനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സെക്രടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥന്റെ ഫേസ്ബുക് അകൗണ്ട് മരവിപ്പിച്ചു. സെക്രടറിയേറ്റിലെ മുന്‍ അഡീഷനല്‍ സെക്രടറി നന്ദകുമാറിന്റെ ഫേസ്ബുക് അകൗണ്ടാണ് മരവിപ്പിച്ചത്. 

രണ്ട് അകൗണ്ടുകളാണ് ഫേസ്ബുകില്‍ നന്ദകുമാറിനുണ്ടായിരുന്നത്. ഇതില്‍ നന്ദകുമാര്‍ കൊളത്താപ്പിള്ളി എന്ന ഫേസ്ബുക് അകൗണ്ടാണ് മരവിപ്പിച്ചത്. ഈ അകൗണ്ടിലൂടെയാണ് അച്ചുവിനെതിരെ ഇയാള്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 

നേരത്തെ അച്ചു ഉമ്മന്‍ തനിക്കെതിരായ വ്യക്തി അധിക്ഷേപത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

വൈകാതെ അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതില്‍ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു. 'ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ ഇട്ട കമന്റ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്ക് അപമാനമായി പോയതില്‍ ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു' എന്നായിരുന്നു ഫേസ്ബുക് പോസ്റ്റില്‍ ഉണ്ടായിരുന്നത്. 

വ്യക്തി അധിക്ഷേപത്തിനെതിരെയുള്ള പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഇയാളുടെ അകൗണ്ട് മരവിപ്പിച്ചത്. പരാതിയില്‍ നന്ദകുമാറിനെ ചോദ്യം ചെയ്യാനായി പൂജപ്പുര പൊലീസ് വൈകാതെ വിളിപ്പിക്കുമെന്നാണ് സൂചന. 

News, Kerala, Kerala-News, Social-Media-News, Thiruvananthapuram News, Kerala News, Complaint, Social Media, Facebook, Achu Oommen, Secretariat Ex-Employee, Thiruvananthapuram: Man who abused Achu Oommen, freezes Fb account.


Keywords: News, Kerala, Kerala-News, Social-Media-News, Thiruvananthapuram News, Kerala News, Complaint, Social Media, Facebook, Achu Oommen, Secretariat Ex-Employee, Thiruvananthapuram: Man who abused Achu Oommen, freezes Fb account.

Post a Comment