തിരുവനന്തപുരം: (www.kvartha.com) നെയ്യാറ്റിന്‍കരയില്‍ വന്‍ വ്യാജമദ്യ വേട്ട. 504 ലീറ്റര്‍ വ്യാജമദ്യ ശേഖരം എക്‌സൈസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെയും എക്‌സൈസ് പിടികൂടി. വ്യാജ ഹോളോഗ്രാം സ്റ്റികറും പിടിച്ചെടുത്തു.
മലയിന്‍കീഴ് ഗ്രാമ പഞ്ചായത് പരിധിയിലെ സന്തോഷ്‌കുമാര്‍, വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത് പരിധിയിലെ പ്രകാശ്, കല്ലിയൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ സതീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്.
പ്രതിയായ സന്തോഷ് കുമാറിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജമദ്യ ശേഖരമാണ് പിടികൂടിയത്. 1000 കുപ്പികളില്‍ ഒഴിച്ചുവെച്ച നിലയിലാരുന്നു വ്യാജമദ്യമെന്നും കുപ്പിയില്‍ ഒട്ടിക്കാന്‍ എക്‌സൈസിന്റെ സ്റ്റികറും തയാറാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓണ വില്‍പനയ്ക്കാണ് ഇവ തയ്യാറാക്കിയതെന്നാണ് വിവരം. ബാലരാമപുരം ഉച്ചക്കടയില്‍ വില്‍പന നടത്തുന്നതിനിടെയാണ് മൂവര്‍സംഘത്തെ എക്‌സൈസ് പിടികൂടിയത്.
Keywords: News, Kerala, Kerala-News, Local-News, Regional-News, Thiruvananthapuram, Excise, Seized, Spurious Liquor. Arersted, Thiruvananthapuram: Excise Seized Spurious liquor.