Attack | തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാര്‍ക്കുനേരെ ആക്രമണം; രോഗിക്കൊപ്പം എത്തിയവര്‍ സെക്യൂരിറ്റിയെയും ലാബ് ടെക്നീഷ്യനെയും മര്‍ദിച്ചതായി പരാതി

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ആശുപത്രി ജീവനക്കാര്‍ക്ക് നേരെ വീണ്ടും ആക്രമണം. തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ വ്യാഴാഴ്ച (03.08.2023) രാത്രിയാണ് സംഭവം. രോഗിക്കൊപ്പം എത്തിയവര്‍ സെക്യൂരിറ്റിയെയും ലാബ് ടെക്നീഷ്യനെയും മര്‍ദിച്ചുവെന്നാണ് പരാതി. അക്രമികള്‍ മദ്യപിച്ചിരുന്നതായി ആശുപത്രി ജീവനക്കാര്‍ ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രക്തപരിശോധനാ ഫലം വൈകുമെന്നറിയിച്ചതാണ് പ്രകോപന കാരണമെന്നാണ് വിവരം. രാത്രി ഒരു മണിയോടെ ഗര്‍ഭിണിയുമായി ആശുപത്രിയിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. യുവതിയെ പരിശോധിച്ചശേഷം രക്തപരിശോധന നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പരിശോധനയ്ക്കായി ലാബിലെത്തി. 

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബാണിത്. എന്നാല്‍ സാങ്കേതിക കാരണത്താല്‍ രക്തപരിശോധനാ ഫലം വൈകിപ്പിക്കുമെന്ന് ലാബ് ടെക്നീഷ്യന്‍ ഇവരെ അറിയിച്ചു. ഇതാണ് ബന്ധുക്കളെ ചൊടിപ്പിച്ചതെന്നും തുടര്‍ന്ന് ലാബ് ടെക്നീഷ്യനെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തടയാനെത്തിയ സെക്യൂരിറ്റിക്കും മര്‍ദനമേറ്റു. 

Attack | തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാര്‍ക്കുനേരെ ആക്രമണം; രോഗിക്കൊപ്പം എത്തിയവര്‍ സെക്യൂരിറ്റിയെയും ലാബ് ടെക്നീഷ്യനെയും മര്‍ദിച്ചതായി പരാതി



Keywords:  News, Kerala, Kerala-News, Local-News, Regional-News, Nedumangad, Thiruvananthapuram, Attack, Hospital Staff, Thiruvananthapuram: Another attack on hospital staff.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia