Arrested | തെരുവുനായയുടെ തുടയില്‍ വെടിവച്ചെന്ന കേസില്‍ കോളജ് അധ്യാപകന്‍ അറസ്റ്റില്‍
Aug 27, 2023, 10:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുച്ചിറപ്പള്ളി: (www.kvartha.com) തിരുച്ചിയില്‍ തെരുവുനായയെ എയര്‍ഗണ്‍ കൊണ്ട് വെടിവച്ചെന്ന കേസില്‍ വിരമിച്ച കോളജ് അധ്യാപകന്‍ അറസ്റ്റില്‍. കറുമണ്ഡപം സ്വദേശി ശിവകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി കരുമണ്ഡപം പരിസരത്താണ് സംഭവം. എസ് ശിവകുമാര്‍ നായയുടെ തുടയില്‍ വെടിവെച്ച് മൃഗത്തിന് പരുക്കേറ്റതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രദേശത്ത് നായശല്യം രൂക്ഷമായതോടെയാണ് കാലിന് വെടിവച്ചതെന്ന് ശിവകുമാര്‍ പറഞ്ഞു. സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളെ പിന്നീട് ജുഡീഷ്യല്‍ റിമാന്‍ഡിലേക്ക് അയച്ചു. നായയുടെ തുടയിലാണ് വെടിയേറ്റതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ മധ്യപ്രദേശില്‍ വളര്‍ത്ത് നായകളുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുപേര്‍ വെടിയേറ്റ് മരിക്കുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിയുതിര്‍ത്ത ബാങ്ക് സുരക്ഷാ ജീവനക്കാരനായ രജ്പാല്‍ രജാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോറിലെ കൃഷ്ണബാഗ് കോളനിയിലാണ് രണ്ടുപേരുടെ ജീവനെടുത്ത വെടിവെപ്പ് നടന്നത്.
Keywords: News, National, National-News, Regional-News, Tamilnadu News, Tiruchi News, Retired College Teacher, Arrested, Shot, Stray Dog, Tamilnadu: Retired college teacher arrested for shooting stray dog.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.