Rumours | മുന്‍ മിസ്റ്റര്‍ തമിഴ് നാടും ബോഡി ബില്‍ഡറുമായ അരവിന്ദ് ശേഖറിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യയും നടിയുമായ ശ്രുതി ഷണ്‍മുഖപ്രിയ

 


ചെന്നൈ: (www.kvartha.com) മുന്‍ മിസ്റ്റര്‍ തമിഴ് നാടും ബോഡി ബില്‍ഡറുമായ അരവിന്ദ് ശേഖറിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച് ഭാര്യയും നടിയുമായ ശ്രുതി ഷണ്‍മുഖപ്രിയ. ഫിറ്റ് നസ് വിദഗ്ധനായിരുന്ന അരവിന്ദ് ശേഖര്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 30-ാം വയസ്സിലായിരുന്നു അരവിന്ദിന്റെ മരണം. വീട്ടില്‍വച്ച് ഹൃദയാഘാതം സംഭവിച്ച അരവിന്ദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണു കടന്നു പോകുന്നതെന്നും ഈ സമയത്ത് വ്യാജ റിപോര്‍ടുകള്‍ പ്രചരിപ്പിക്കരുതെന്നും ശ്രുതി സമൂഹമാധ്യമത്തില്‍ അഭ്യര്‍ഥിച്ചു. 'വെല്ലുവിളിയേറിയ സമയത്ത് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാക്കരുത്. പ്രത്യേകിച്ച് കുടുംബത്തിലെ പ്രായമായവരാണു വിഷമിക്കുന്നത്. അനാവശ്യമായ വിവരങ്ങള്‍ ലൈകിനും ഷെയറിനും വേണ്ടി പങ്കുവയ്ക്കരുത്'- എന്ന് ശ്രുതി ഷണ്‍മുഖപ്രിയ പ്രതികരിച്ചു.

Rumours | മുന്‍ മിസ്റ്റര്‍ തമിഴ് നാടും ബോഡി ബില്‍ഡറുമായ അരവിന്ദ് ശേഖറിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യയും നടിയുമായ ശ്രുതി ഷണ്‍മുഖപ്രിയ

പേരെടുത്ത വെയ്റ്റ് ലോസ് കോച് കൂടിയായിരുന്ന അരവിന്ദ് ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ഓണ്‍ലൈനില്‍ നടത്തിയിരുന്ന ക്ലാസുകള്‍ക്ക് ഏറെ കാഴ്ചക്കാരുണ്ടായിരുന്നു. പല പ്രമുഖരും അരവിന്ദിന്റെ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പതിനാറായിരത്തോളം പേരാണ് അരവിന്ദിനെ പിന്തുടരുന്നത്. വര്‍ഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന അരവിന്ദും ശ്രുതിയും കഴിഞ്ഞ വര്‍ഷം മേയിലാണു വിവാഹിതരായത്.

Keywords:  Tamil TV actress Sruthi Shanmuga Priya urges media to not spread Rumours after fitness enthusiast husband Arvind Shekar passes away at 30, Chennai, News, Tamil TV actress Sruthi Shanmuga Priya,  Media, Not Spread Rumours,  Instagram, Fake Report, Hospitalized, Heart Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia