Follow KVARTHA on Google news Follow Us!
ad

Complaint | കപ്പേളയുടെ ഭാഗമായുള്ള ഗ്രോടോയും യൂദാ ശ്ലീഹായുടെ തിരുസ്വരൂപവും തീപ്പിടിച്ച് കരിഞ്ഞ നിലയില്‍; വികാരിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം

'ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന വസ്തുക്കള്‍ സമീപം' Kannur News, Kakkayangad News, Statue, Saint Jude, Burned, Investigation, Police
കണ്ണൂര്‍: (www.kvartha.com) കാക്കയങ്ങാട് യൂദാ ശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള തിരുസ്വരൂപം തീപ്പിടിച്ച് കരിഞ്ഞ നിലയില്‍ കണ്ടെത്തി. എടത്തൊട്ടി സെന്റ് വിന്‍സന്റ് പള്ളിക്ക് കീഴില്‍ ഉള്ളതാണ് കപ്പേള. ബുധനാഴ്ച (30.08.2023) പുലര്‍ചെയാണ് സംഭവം. 

സംഭവത്തില്‍ കപ്പേളയുടെ ചുമതലയുള്ള വികാരി ഫാ. രാജു ചൂരയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. തിരുസ്വരൂപവും ഗ്രോടോയും തീപ്പിടിച്ച് കരിഞ്ഞ നിലയിലാണെന്ന് പരാതിയില്‍ പറയുന്നു. മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കത്തിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വസ്തുക്കള്‍ സമീപത്ത് നിന്ന് കണ്ടെത്തിയതായും ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

News, Kerala, Kerala-News, Kannur-News, Regional-News, Kannur News, Kakkayangad News, Statue, Saint Jude, Burned, Investigation, Police, Statue of Saint Jude Found Burned, Police investigation started.


Keywords: News, Kerala, Kerala-News, Kannur-News, Regional-News, Kannur News, Kakkayangad News, Statue, Saint Jude, Burned, Investigation, Police, Statue of Saint Jude Found Burned, Police investigation started.


Post a Comment