Follow KVARTHA on Google news Follow Us!
ad

Admissions Started | ശ്രീനാരായണ ഗുരു ഓപണ്‍ യൂനിവേര്‍സിറ്റിയില്‍ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പാഠ്യപദ്ധതികളിലേക്കുള്ള പ്രവേശനം തുടങ്ങി

യു ജി സി അംഗീകാരം ലഭിച്ച 22 കോഴ്‌സുകളില്‍ പഠിക്കാം Sree Narayana Guru Open University, Admissions, Educationa, Start
കണ്ണൂര്‍: (www.kvartha.com) ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റിയില്‍ ഈവര്‍ഷത്തെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പാഠ്യപദ്ധതികളിലേക്കുള്ള പ്രവേശനം പുരോഗമിക്കുകയാണെന്ന് സിന്‍ഡികേറ്റംഗം ഡോ: കെ ശ്രീവത്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍കാരിന് കീഴിലെ സംസ്ഥാനത്തെ ആദ്യത്തെ സ്റ്റേറ്റ് ഓപണ്‍ യൂനിവേഴ്‌സിറ്റിയാണ് ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റി. യു ജി സി അംഗീകാരം ലഭിച്ച 22 ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കാണ് ഈ വര്‍ഷം പ്രവേശനം നല്‍കുന്നത്.

ഓണ്‍ലൈനായി ആഗസ്റ്റ് 31 വരെ അപേക്ഷകള്‍ സമര്‍പിക്കാം. കേരളത്തില്‍ ഈ കോഴ്‌സുകളിലേക്കുളള വിദൂരപഠന സൗകര്യം ഇനി ഓപണ്‍ യൂനിവേഴ്‌സിറ്റിയില്‍ മാത്രമായിരിക്കും. സംസ്ഥാനത്തെ വിവിധ അഫിലിയേറ്റഡ് കോളജുകളിലായി 39 പഠന കേന്ദ്രങ്ങള്‍ ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റിക്കുണ്ട്. 

കേരളത്തിലെ കോളജുകളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റിയില്‍ മറ്റൊരു ബിരുദ പാഠ്യ പദ്ധതിക്ക് കൂടി പ്രവേശനം നേടാവുന്നതാണ്. യു ജി സിയുടെ മാര്‍ഗ നിര്‍ദേശപ്രകാരമാണ് യൂനിവേഴ്‌സിറ്റി ഈ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടതെന്നും ഡോ: ശ്രീവത്സന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ടി എം വിജയന്‍, ഡോ. സി വി അബ്ദുല്‍ ഗഫൂര്‍ എന്നിവരും പങ്കെടുത്തു.

News, Kerala, Kerala-News, Education, Educational-News, Sree Narayana Guru Open University, Admissions, Educationa, Start, Sree Narayana Guru Open University Admissions Started.


Keywords: News, Kerala, Kerala-News, Education, Educational-News, Sree Narayana Guru Open University, Admissions, Educationa, Start, Sree Narayana Guru Open University Admissions Started.


 

Post a Comment