Jayant Patil | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് എന്‍സിപി മേധാവി ശരദ് പവാറിന്റെ വിശ്വസ്തന്‍ ജയന്ത് പാട്ടീല്‍

 


മുംബൈ: (www.kvartha.com) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് എന്‍സിപി മേധാവി ശരദ് പവാറിന്റെ വിശ്വസ്തനും മഹാരാഷ്ട്ര അധ്യക്ഷനുമായ ജയന്ത് പാട്ടീല്‍. ഇതേകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും താന്‍ ശരദ് പവാറിന്റെ വസതിയിലായിരുന്നുവെന്നുമാണ് ജയന്ത് പാട്ടീലിന്റെ മറുപടി.

'ആരാണ് നിങ്ങളോട് ഇത് പറഞ്ഞത്? ഇതൊക്കെ പറയുന്നവരോട് തന്നെ ചോദിക്കണം. കഴിഞ്ഞദിവസം വൈകിട്ട് ഞാന്‍ ശരദ് പവാറിന്റെ വസതിയില്‍ ഉണ്ടായിരുന്നു. ഞാന്‍ ആരെയും കണ്ടിട്ടില്ല' എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ കക്ഷി നേതാവ് കൂടിയായ ജയന്ത് പാട്ടീല്‍, അജിത് പവാര്‍ കാംപില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം നേരത്തെ ഉയര്‍ന്നിരുന്നു. നിയമസഭാ പരിസരത്ത് സുനില്‍ താകറെയുമായി (എന്‍സിപി അജിത് വിഭാഗം) ജയന്ത് പാട്ടീല്‍ തമാശ പങ്കിടുന്നത് പ്രചരിച്ചതിനു പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

ഞായറാഴ്ച പൂനെയിലെ സെന്‍ട്രല്‍ രെജിസ്ട്രാര്‍ ഓഫ് കോഓപറേറ്റീവ് സൊസൈറ്റീസ് (സിആര്‍സിഎസ്) ഓഫിസിന്റെ ഡിജിറ്റല്‍ പോര്‍ടല്‍ ഉദ് ഘാടനം ചെയ്യാനായി അമിത് ഷാ സംസ്ഥാനത്തെത്തിയിരുന്നു. ശനിയാഴ്ച വൈകിട്ട് പൂനെ വിമാനത്താവളത്തിലെത്തിയ അമിത് ഷായെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി അജിത് പവാര്‍, മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Jayant Patil | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് എന്‍സിപി മേധാവി ശരദ് പവാറിന്റെ വിശ്വസ്തന്‍ ജയന്ത് പാട്ടീല്‍

Keywords: Senior NCP leader Jayant Patil denies having 'secret' meeting with Amit Shah in Pune, Mumbai, News, Politics, Media, Senior NCP leader Jayant Patil, Secret' Meeting With Amit Shah In Pune, Denied, Inauguration, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia