Follow KVARTHA on Google news Follow Us!
ad

Joined School | അറിവ് നേടാന്‍ പ്രായം ഒരു തടസ്സമേയല്ല; 110-ാം വയസില്‍ സ്‌കൂളില്‍ ചേര്‍ന്ന് സഊദി വനിത; കൗതുകകരമായ ഈ പഠനം നിരക്ഷരത ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലൂടെ

ഉമ്മയെ സ്‌കൂളില്‍ കൊണ്ടുപോകുന്നത് മകന്‍ Saudi Arabia, Woman, Education, School, Son, Mother
ജിദ്ദ: (www.kvartha.com) ശതാബ്ദിയുടെ നിറവിലും അറിവ് നേടാന്‍ പ്രായം ഒരു തടസ്സമേയല്ലെന്ന് തെളിയിക്കുകയാണ് സഊദി വനിത. നൗദ അല്‍ ഖഹ്താനിയാണ് 110-ാം വയസില്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചത്. നിരക്ഷരത ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സഊദി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് കൗതുകകരമായ ഈ പഠനം സാധ്യമായിരിക്കുന്നത്. 

സഊദിയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഉംവ ഗവര്‍ണറേറ്റിലെ അല്‍ റഹ്വ എന്ന സ്ഥലത്തുള്ള സ്‌കൂളിലാണ് ഇവര്‍ ഇപ്പോള്‍ പഠിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് ഈ കേന്ദ്രത്തിലെ നിരക്ഷരതാ നിര്‍മാര്‍ജന പരിപാടിയില്‍ ചേര്‍ന്നതിനുശേഷം ഇവര്‍ മറ്റ് 50 ലധികം പേര്‍ക്കൊപ്പം എല്ലാ ദിവസവും സ്‌കൂളില്‍ ഹാജരാകുന്നുണ്ട്. മകനാണ് ഉമ്മയെ സ്‌കൂളില്‍ കൊണ്ടുപോകുന്നത്.

നാല് മക്കളുടെ അമ്മയാണ് ഇവര്‍. മൂത്ത ആള്‍ക്ക് 80 ഉം, ഇളയ ആള്‍ക്ക് 50 ഉം ആയി. വായിക്കാനും എഴുതാനും പഠിക്കുന്നത് തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി നൗദ പറഞ്ഞു. നാലു മക്കളും അമ്മയുടെ പഠനത്തെ പിന്തുണയ്ക്കുകയും അവരുടെ ജീവിതത്തിലെ പുതിയ തീരുമാനത്തെക്കുറിച്ചു ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. 

ഓരോ ദിവസവും പുതിയ എന്തെങ്കിലും ഉമ്മ പഠിക്കുന്നു എന്നതില്‍ ഞങ്ങള്‍ സന്തോഷവും അഭിമാനവും ഉള്ളതായി ഇളയമകന്‍ പറഞ്ഞു. 110 വയസിന് മുകളില്‍ പ്രായമുള്ള ഞങ്ങളുടെ ഉമ്മയ്ക്ക് ഈ കാര്യം എളുപ്പമല്ലെന്ന് അറിയാം. എന്നാലും കുടുംബത്തിലെ എല്ലാ അംഗങ്ങളും അഭിമാനിക്കുന്ന ഒരു നിമിഷമാണിത്. നിരക്ഷരത തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇവര്‍ രാജ്യത്തിന്റെ നേതാക്കളോട് നന്ദി രേഖപ്പെടുത്തുന്ന പോസ്റ്റ് ബിഷയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശാഖ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് പങ്കിട്ടു.

News, Gulf, Gulf-News, Education, Educational-News, Saudi Arabia, Woman, Education, School, Son, Mother, Saudi woman goes back to school at 110.



Keywords: News, Gulf, Gulf-News, Education, Educational-News, Saudi Arabia, Woman, Education, School, Son, Mother, Saudi woman goes back to school at 110.


Post a Comment