BJP | ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വന്‍ അഴിച്ചുപണിയുമായി ബിജെപി; സന്ദീപ് വാരിയര്‍, പിആര്‍ ശിവശങ്കര്‍ എന്നിവരെ പാര്‍ടി സംസ്ഥാന കമിറ്റിയില്‍ വീണ്ടും ഉള്‍പെടുത്തി

 


തിരുവനന്തപുരം: (www.kvartha.com) ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വന്‍ അഴിച്ചുപണിയുമായി ബിജെപി. ഇതിന്റെ ഭാഗമായി മുന്‍ ബിജെപി വക്താവ് സന്ദീപ് വാരിയര്‍, മുതിര്‍ന്ന നേതാവ് പിആര്‍ ശിവശങ്കര്‍ എന്നിവരെ പാര്‍ടി സംസ്ഥാന കമിറ്റിയില്‍ വീണ്ടും ഉള്‍പെടുത്തി. പാര്‍ടി വക്താവ് ജോര്‍ജ് കുര്യന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പാലക്കാട് ജില്ലയില്‍ നിന്നുള്ള സന്ദീപ് വാരിയര്‍, എറണാകുളം ജില്ലയില്‍ നിന്നുള്ള പിആര്‍ ശിവശങ്കര്‍ എന്നിവരെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംസ്ഥാന കമിറ്റിയില്‍ ഉള്‍പെടുത്തിയതായാണ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. 2022 ഒക്ടോബറിലാണ് സന്ദീപ് വാരിയരെ സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കിയത്.

തിരഞ്ഞെടുപ്പ് തുകയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളും വിദേശത്തുവച്ച് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതുമാണ് സന്ദീപ് വാരിയറെ സ്ഥാനത്തുനിന്നും മാറ്റാനുണ്ടായ കാരണം. സന്ദീപിനെതിരായ നടപടി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ പോലും മുന്‍കൂട്ടി അറിഞ്ഞില്ലെന്ന ആക്ഷേപവുമുണ്ടായിരുന്നു.

BJP | ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വന്‍ അഴിച്ചുപണിയുമായി ബിജെപി; സന്ദീപ് വാരിയര്‍, പിആര്‍ ശിവശങ്കര്‍ എന്നിവരെ പാര്‍ടി സംസ്ഥാന കമിറ്റിയില്‍ വീണ്ടും ഉള്‍പെടുത്തി

അതേസമയം, പോപ്പുലര്‍ ഫ്രണ്ടുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തോട്, ആ സംഘടന നല്‍കിയ കേസില്‍ പ്രതിയാണ് താനെന്ന മറുപടിയായിരുന്നു അന്ന് സന്ദീപ് നല്‍കിയത്. അവരുടെ ഭീഷണി കാരണം തനിക്ക് പൊലീസ് ഏറെക്കാലം സംരക്ഷണം നല്‍കിയിരുന്നതായും സന്ദീപ് ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, സന്ദീപ് വാരിയരെ തിരികെ പാര്‍ടി ചുമതലകളില്‍ കൊണ്ടുവന്ന് പാലക്കാട്ട് മത്സരിപ്പിക്കുന്ന കാര്യം പണിഗണിക്കുന്നതായുള്ള റിപോര്‍ടുകളും പ്രചരിച്ചിരുന്നു.

Keywords:  Sandeep Warrier, PR Shivashankar Return To BJP State Committee, Thiruvananthapuram, News, Politics, K Surendran, Press Release, Sandeep Warrier, PR Shivashankar, BJP,  State Committee, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia