കിംഗ് ഫഹദ് സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ തുടക്കം മുതൽ അൽ ഹിലാൽ ആധിപത്യം പുലർത്തിയ മത്സരത്തിൽ റൊണാൾഡോ നസറിന് രക്ഷകനായി. മത്സരം രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റ് വരെ ഗോൾരഹിതമായി തുടർന്നു. എന്നാൽ 51ാം മിനിറ്റിൽ ബ്രസീൽ താരം മൈക്കിൽ റിച്ചാർഡ് അൽ ഹിലാലിനായി ഗോൾ നേടി. 74-ാം മിനിറ്റിൽ റൊണോൾഡോയുടെ തകർപ്പൻ ഗോളിലൂടെ അൽ നസർ സമനില പിടിച്ചു.
Champions of Arab 🤩 pic.twitter.com/Vvo67xICtX
— AlNassr FC (@AlNassrFC_EN) August 12, 2023
നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും സമനിലയിലായതിനെ തുടർന്ന് മത്സരം അധിക സമയത്തിലേക്ക് നീണ്ടു. 98ാം മിനിറ്റിൽ ഹെഡറിലൂടെയാണ് റൊണാൾഡോ വിജയഗോൾ കുറിച്ചത്. 2021 ഡിസംബറിന് ശേഷം അഞ്ച് മത്സരങ്ങളിൽ ആദ്യമായി അൽ ഹിലാലിനെ തോൽപ്പിച്ച് അൽ നസറിനെ മുന്നിൽ നിന്ന് നയിച്ചത് ക്യാപ്റ്റൻ റൊണോൾഡോ ആയിരുന്നു. സൗദി അറേബ്യ, ഖത്തർ, യുഎഇ, ഇറാഖ്, മൊറോക്കോ, ടുണീഷ്യ, അൾജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ ഉൾപ്പെടുന്ന ടൂർണമെന്റിൽ മേഖലയിലെ മുൻനിര അറബ് ക്ലബ്ബുകളാണ് കളിക്കുന്നത്.
തന്റെ കരിയറിലെ 35-ാം കിരീടം നേടിയതിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ട്വിറ്ററിലൂടെ പ്രതികരിച്ചു. 'ഈ സുപ്രധാന ട്രോഫി ആദ്യമായി നേടാൻ ടീമിനെ സഹായിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ട്. ഈ മഹത്തായ നേട്ടത്തിൽ പങ്കാളികളായ ക്ലബ്ബിലെ എല്ലാവർക്കും എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി. ഞങ്ങളുടെ ആരാധകരുടെ മികച്ച പിന്തുണ ലഭിച്ചു. ഇത് നിങ്ങൾക്കുള്ളതാണ്', താരം കുറിച്ചു.
Extremely proud to helped the team winning this important trophy for the 1st time!
— Cristiano Ronaldo (@Cristiano) August 12, 2023
Thank you to everyone in the club that was involved in this great achievement and to my familly and friends for always being by my side!
Fantastic support by our fans!This also belongs to you!💛💙 pic.twitter.com/MGDxXc7AD3
അതേസമയം, അൽ നസർ സൗദി പ്രോ ലീഗിൽ രണ്ടാം സ്ഥാനത്തെത്തി. 2022-23 സീസണിൽ അൽ ഹിലാൽ മൂന്നാം സ്ഥാനത്തായിരുന്നു. റൊണാൾഡോ നയിക്കുന്ന നസർ തിങ്കളാഴ്ച സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അൽ ഇത്തിഫാഖിനെതിരെ കളിക്കും.
Keywords: Al-Nassr, Ronaldo, Arab Club, Champions, Football, Soccer, Al-Hilal, Saudi Arabia, Pro League, Ronaldo wins first title at Al-Nassr with brace in Arab Club Champions Cup final.