Rajinikanth | ഇത്തവണയും പതിവ് തെറ്റിച്ചില്ല; 'ജയിലര്‍' റിലീസിന് മുന്‍പ് തമിഴ്‌നാട് വിട്ട് ഹിമാലയത്തിലേക്ക് പുറപ്പെട്ട് രജനികാന്ത്
Aug 9, 2023, 15:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) ഇത്തവണയും സ്റ്റൈല്‍ മന്നന്‍ തന്റെ പതിവ് തെറ്റിച്ചില്ല. എപ്പോഴത്തേയും പോലെ തന്റെ പുതിയ ചിത്രം റിലീസ് ആകുന്ന ദിവസം തമിഴ്‌നാട് വിട്ട് ഹിമാലയത്തിലേക്ക് യാത്ര പുറപ്പെട്ടിരിക്കുകയാണ് താരം. നെല്‍സന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായെത്തുന്ന 'ജയിലര്‍' വ്യാഴാഴ്ച (10.08.2023) റിലീസ് ആകുമ്പോള്‍ ഹിമാലയത്തിലേക്ക് ആത്മീയ യാത്രയിലായിരിക്കും രജനികാന്ത്.

മുന്‍പ് അണ്ണാത്തെ റിലീസ് സമയത്ത് കൊവിഡ് ഭീഷണി കാരണം ഹിമാലയത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല രജനിക്ക്. അതിനാല്‍ ഇത്തവണ ഒരു ആഴ്ചത്തെ ഹിമാലയ വാസം മുന്നില്‍ കണ്ട് ബുധനാഴ്ച രാവിലെ ചെന്നൈയില്‍ നിന്നും രജനി പുറപ്പെട്ടു.
ഹിമാലയത്തിലേക്ക് യാത്ര തിരിക്കും മുന്‍പ് ചെന്നൈയിലെ വീടിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് രജനി സംസാരിച്ചു. ജയിലര്‍ സിനിമ സംബന്ധിച്ച പ്രതീക്ഷയെന്താണ് എന്ന ചോദ്യത്തിന്. നിങ്ങള്‍ കണ്ട് വിലയിരുത്തൂവെന്നാണ് രജനി മറുപടി നല്‍കിയത്. എന്നാല്‍ ജയിലര്‍ ഓഡിയോ ലോന്‍ജില്‍ സൂപര്‍താര പദവി സംബന്ധിച്ച് രജനി നടത്തിയ പരാമര്‍ശത്തിലുയര്‍ന്ന വിവാദം സംബന്ധിച്ചുണ്ടായ ചോദ്യത്തിന് രജനി പ്രതികരിച്ചില്ല.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ തീയേറ്ററുകളില്‍ എത്തുമ്പോള്‍ വാനോളം പ്രതീക്ഷയാണ് സിനിമ ലോകത്തിന്. 'അണ്ണാത്തെ' എന്ന ചിത്രത്തിന് ശേഷം രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രജനി ചിത്രം തീയേറ്ററുകളിലെത്തുന്നത്.
ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം വന്‍ ഹിറ്റായി കഴിഞ്ഞു. ആദ്യ ഗാനം 'കാവാലാ' ഇന്‍സ്റ്റാഗ്രാം റീല്‍സുകളില്‍ തരംഗമായി മാറി. രജനി ഫാന്‍സിന് ആഘോഷമായിരുന്നു രണ്ടാം ഗാനമായ 'ഹുകും'. അതിനാല്‍ തന്നെ ബീസ്റ്റ് ഉണ്ടാക്കിയ നെഗറ്റീവ് ഫീല്‍ ഉണ്ടായിട്ടും ജയിലര്‍ എന്ന ചിത്രത്തില്‍ നെല്‍സണില്‍ പൂര്‍ണ വിശ്വാസത്തിലാണ് രജനി ഫാന്‍സ്.
മലയാളത്തിലെ സൂപര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിനായകനും ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നു. കന്നട സൂപര്‍താരം ശിവരാജ് കുമാറും ചിത്രത്തിലെത്തുന്നുണ്ട്.
Keywords: News, National, National-News, Entertainment, Entertainment-News, Rajinikanth, Himalayas, Jailer, Release, Cinema, Actor, Rajinikanth heads to the Himalayas ahead of the 'Jailer' release.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.