Follow KVARTHA on Google news Follow Us!
ad

Jaya Verma Sinha | ബലാസോര്‍ ട്രെയിന്‍ അപകടത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയയായ ജയ വര്‍മ സിന്‍ഹയെ റെയില്‍വേ ബോര്‍ഡിന്റെ ആദ്യ വനിതാ ചെയര്‍പഴ്‌സനും സിഇഒയുമായി നിയമിച്ചു

അനില്‍ കുമാര്‍ ലഹോട്ടിയുടെ പിന്‍ഗാമി Jaya Verma Sinha, Railway Board, Woman CEO, Chairperson, Delhi News, National News
ന്യൂഡെല്‍ഹി: (www.kvartha.com) ജയ വര്‍മ സിന്‍ഹയെ ഇന്‍ഡ്യന്‍ റെയില്‍വേ ബോര്‍ഡിന്റെ ആദ്യ വനിതാ ചെയര്‍പഴ്‌സനും സിഇഒയുമായി കേന്ദ്ര സര്‍കാര്‍ നിയമിച്ചു. സെപ്റ്റംബര്‍ ഒന്നിന് ജയ വര്‍മ ചുമതലയേല്‍ക്കും. അനില്‍ കുമാര്‍ ലഹോട്ടിയുടെ പിന്‍ഗാമിയായാണ് നിയമനം. റെയില്‍വേ മന്ത്രാലയത്തിന്റെ 105 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. 

'ഇന്‍ഡ്യന്‍ റെയില്‍വേ മാനേജ്മെന്റ് സര്‍വീസ് (ഐആര്‍എംഎസ്), റെയില്‍വേ ബോര്‍ഡ് (ഓപറേഷന്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ്) അംഗവുമായ ജയ വര്‍മ സിന്‍ഹയെ റെയില്‍വേ ബോര്‍ഡ് ചെയര്‍പഴ്‌സനും സിഇഒയും ആയി നിയമിക്കാന്‍ മന്ത്രിസഭയുടെ അപോയിന്റ്മെന്റ് കമിറ്റി അംഗീകാരം നല്‍കി'- കേന്ദ്ര സര്‍കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചു. 

ബലാസോര്‍ ട്രെയിന്‍ അപകടം നടന്നയുടനെയുള്ള ഇടപെടലുകളാണ് ജയയെ പൊതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയയാക്കിയത്. റെയില്‍വേയിലെ സങ്കീര്‍ണമായ സിഗ്‌നല്‍ സമ്പ്രദായത്തെ കുറിച്ച് അവര്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയുണ്ടായി. 

ബംഗ്ലാദേശിലെ ധാകയിലെ ഇന്‍ഡ്യന്‍ ഹൈകമീഷനില്‍ റെയില്‍വേ ഉപദേഷ്ടാവായുള്ള നാല് വര്‍ഷത്തെ സേവനത്തിനിടെ, കൊല്‍കത്തയെയും ധാകയെയും ബന്ധിപ്പിക്കുന്ന മൈത്രീ എക്‌സ്പ്രസ് കൊണ്ടുവരുന്നതിലും അവര്‍ പ്രധാന പങ്കുവഹിച്ചു. റെയില്‍വേയുടെ നോര്‍തേണ്‍, സൗത് ഈസ്‌റേറണ്‍, ഈസ്റ്റേണ്‍ വിഭാഗങ്ങളില്‍ സേവനമനുഷ്ടിച്ചു.

News, National, National-News, News-Malayalam, Railway-News, Jaya Verma Sinha, Railway Board, Woman CEO, Chairperson, Delhi News, National News, Railway Board Gets First-Ever Woman CEO And Chairperson.


Keywords: News, National, National-News, News-Malayalam, Railway-News, Jaya Verma Sinha, Railway Board, Woman CEO, Chairperson, Delhi News, National News, Railway Board Gets First-Ever Woman CEO And Chairperson.



Post a Comment