Rahul Gandhi | 'മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസപ്രമേയ ചര്‍ച; രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വ്യാഴാഴ്ച പ്രധാനമന്ത്രിക്ക് മുന്നില്‍'

 


ന്യൂഡെല്‍ഹി: (www.kvartha.com) മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസപ്രമേയ ചര്‍ചയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍. മോദി വ്യാഴാഴ്ച അവിശ്വാസപ്രമേയ ചര്‍ചയില്‍ മറുപടി പ്രസംഗം നടത്താനിരിക്കുന്നതിനാല്‍ രാഹുലിന്റെ പ്രസംഗവും അന്നത്തേക്കു മാറ്റുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

നേരത്തെ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അവിശ്വാസ പ്രമേയ ചര്‍ചയുടെ രണ്ടാം ദിനമായ ബുധനാഴ്ച കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും രാഹുല്‍ ചര്‍ചയ്ക്കു തുടക്കമിടുമെന്നാണ് അറിയിച്ചിരുന്നത്. ഈ തീരുമാനമാണ് അവസാന നിമിഷം മാറ്റിയത്. ഇതോടെ, രാഹുലിന്റെ പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിലായിരിക്കുമെന്ന് ഉറപ്പായി.

അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കാതിരുന്നതിനെ ഭരണപക്ഷം ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ്, ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് രാഹുല്‍ പ്രസംഗിക്കുമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചത്. രാഹുല്‍ ഗാന്ധിയെയും കുടുംബത്തെയും അപമാനിക്കുക മാത്രമാണ് ബിജെപിയുടെ ജോലിയെന്നും ചൗധരി പരിഹസിച്ചിരുന്നു.

'അവര്‍ക്ക് ഒറ്റ ജോലി മാത്രമേ ഉള്ളൂ. അതല്ലാതെ രാജ്യത്തെക്കുറിച്ചോ സമൂഹത്തേക്കുറിച്ചോ മണിപ്പൂരിനെക്കുറിച്ചോ ആലോചിക്കാന്‍ നേരമില്ല. രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിക്കുക. അതാണ് അവരുടെ പ്രധാന ദൗത്യം. അവര്‍ക്ക് വേറൊന്നും അറിയില്ല എന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സര്‍കാരും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിയെ ഇത്രയധികം ഭയപ്പെടുന്നത്. എനിക്കതില്‍ വലിയ അത്ഭുതം തോന്നുന്നു' അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

Rahul Gandhi | 'മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസപ്രമേയ ചര്‍ച; രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വ്യാഴാഴ്ച പ്രധാനമന്ത്രിക്ക് മുന്നില്‍'

നേരത്തെ, രാഹുല്‍ സംസാരിക്കാത്തതുമായി ബന്ധപ്പെട്ട് ഭരണപക്ഷം ചോദ്യം ഉന്നയിച്ചിരുന്നു. 'രാഹുല്‍ ഗാന്ധി സംസാരിക്കുമെന്ന് സ്പീകര്‍ക്ക് എഴുതിക്കൊടുത്തിട്ട് ആളെ മാറ്റിയതെന്താണ്?' എന്നായിരുന്നു ഗൗരവ് ഗൊഗോയ് ചര്‍ച തുടങ്ങിയപ്പോള്‍ പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയായിരുന്നു ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യം ബഹളത്തിന് ഇടയാക്കുകയും ചെയ്തു. 

രാഹുലും സോണിയ ഗാന്ധിയും സഭയിലുണ്ടായിരുന്നു. എന്നാല്‍ ബുധനോ, വ്യാഴമോ മോദി സഭയിലുള്ളപ്പോള്‍ സംസാരിക്കാനാണ് രാഹുല്‍ താല്‍പര്യപ്പെടുന്നതെന്നായിരുന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്.

Keywords:  Rahul Gandhi Speaks In Loksabha Participating In No Confidence Motion Debate on Thursday, New Delhi, News, Rahul Gandhi, No Confidence Motion Debate, Politics, Congress, Lok Sabha, Controversy, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia