Bank Charges | എടിഎം, എസ്എംഎസ് സേവനങ്ങൾക്കും മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴയായും ബാങ്കുകൾ 5 വർഷത്തിനിടെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയത് 35,000 കോടി രൂപ! ഞെട്ടിക്കുന്ന കണക്കുകൾ പാർലമെന്റിൽ

 


ന്യൂഡെൽഹി: (www.kvartha.com) എസ്എംഎസ്, എടിഎം ഇടപാടുകൾ എന്നിവയ്ക്കുള്ള നിരക്കുകൾ, മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴ എന്നിങ്ങനെ 2018 മുതൽ വിവിധ പിഴകൾക്കായും സേവനങ്ങൾക്കുമായി 35,000 കോടിയിലധികം രൂപ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് പിരിച്ചെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ, സ്വകാര്യ ബാങ്കുകൾക്ക് ഇത്രയും വലിയ തുക ലഭിച്ചിട്ടുണ്ട്.

Bank Charges | എടിഎം, എസ്എംഎസ് സേവനങ്ങൾക്കും മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴയായും ബാങ്കുകൾ 5 വർഷത്തിനിടെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയത് 35,000 കോടി രൂപ! ഞെട്ടിക്കുന്ന കണക്കുകൾ പാർലമെന്റിൽ

സർക്കാർ ബാങ്കുകൾക്ക് പുറമെ ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളുമുണ്ട്. രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ഇക്കാര്യം അറിയിച്ചത്. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ഉപഭോക്താക്കളിൽ നിന്ന് 21,000 കോടി രൂപയും എടിഎം ഇടപാടുകളുടെ പരിധി കടന്നതിന് 8,000 കോടി രൂപയും എസ്എംഎസിനായി 6,000 കോടി രൂപയും ഈടാക്കി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിയമ പ്രകാരം പ്രതിമാസ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും 21 രൂപ വരെ ഈടാക്കാൻ ബാങ്കുകൾക്ക് അർഹതയുണ്ട്. ഭൂരിഭാഗം ബാങ്കുകളും ഉപഭോക്താക്കൾക്കായി ഗ്രൂപ്പ് എടിഎമ്മുകളിൽ അഞ്ച് സൗജന്യ ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നു, എന്നിരുന്നാലും ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ എടിഎമ്മുകളുടെ സൗജന്യ ഇടപാട് പരിധി പ്രതിമാസം മൂന്ന് ആണ്. കൂടാതെ 2015 ഏപ്രിൽ ഒന്ന് മുതൽ സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലൻസ് പരിധി നിശ്ചയിക്കാൻ ബാങ്കുകൾക്ക് സ്വാതന്ത്ര്യമുണ്ട്. ഈ ബാലൻസ് നിലനിർത്താത്ത അക്കൗണ്ടുകളിൽ നിന്ന് ബാങ്കുകൾക്ക് പിഴ ഈടാക്കാം.

Keywords: News, National, New Delhi, Bank Charges, ATM, SMS charges, Minimum Balance, Finnace, Public Sector banks and 5 private banks collected Rs 35,000 crore for not maintaining minimum balance, ATM and SMS charges.
< !- START disable copy paste --> < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia