​Psoriasis | ഇത് സോറിയാസിസ് ബോധവത്കരണ മാസം; എന്താണ് ഈ രോഗം? കാരണം, ചികിത്സ, ലക്ഷണങ്ങൾ അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (www.kvartha.com) 2023ലെ സോറിയാസിസ് ബോധവത്കരണ മാസമാണിത്. ചർമത്തെ ബാധിക്കുന്ന അൽപം സങ്കീർണമായ ഒരു ദീർഘകാല രോഗമാണ് സോറിയാസിസ്. ഈ അസുഖത്തിന്റെ ലക്ഷണങ്ങളും കാരണങ്ങളുമെല്ലാം അറിയേണ്ടതുണ്ട്. സോറിയാസിസിനെ കുറിച്ച് അവബോധം നമുക്ക് നേടാനായാൽ രോഗം ബാധിച്ചവരെ നമുക്ക് സഹായിക്കാനാകും.

​Psoriasis | ഇത് സോറിയാസിസ് ബോധവത്കരണ മാസം; എന്താണ് ഈ രോഗം? കാരണം, ചികിത്സ, ലക്ഷണങ്ങൾ അറിയേണ്ടതെല്ലാം

എന്താണ് സോറിയാസിസ്?

ചർമത്തിൽ ചുവന്ന, ചെതുമ്പൽ പാടുകളും മുറിവുകളും പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുന്ന വിട്ടുമാറാത്ത അവസ്ഥയാണ് സോറിയാസിസ്. ഇവ ചൊറിച്ചിലും വേദനയും ഉണ്ടാക്കും. അമേരിക്കയിൽ എട്ട് ദശലക്ഷത്തിലധികം ആളുകൾക്ക് സോറിയാസിസ് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, ഇത് ഏറ്റവും സാധാരണമായ ചർമരോഗങ്ങളിലൊന്നാണ്.

ലക്ഷണങ്ങൾ

ചർമത്തിൽ ചുവപ്പ്, ചെതുമ്പൽ പാടുകൾ, വരണ്ട ചർമ്മം, ചൊറിച്ചിൽ, കട്ടിയുള്ളതും കുഴികളുള്ളതുമായ നഖങ്ങൾ എന്നിവയാണ് സോറിയാസിസിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. സോറിയാസിസ് ഉള്ളവർക്ക് സന്ധികൾ വീർക്കുന്ന സോറിയാറ്റിക് ആർത്രൈറ്റിസ് എന്ന അവസ്ഥയും ഉണ്ടാകും. സോറിയാസിസിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്. എന്നിരുന്നാലും, ജനിതക ഘടകങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ, അമിതമായ രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെ സംയോജനമാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു.

എങ്ങനെ ഒഴിവാക്കാം?

നിങ്ങളിൽ സോറിയാസിസ് ഉണ്ടാക്കുന്ന ഘടകമേതെന്ന് ആദ്യം അറിയണം. എങ്കിൽ സോറിയാസിസ് ഒഴിവാക്കാനുള്ള കാര്യങ്ങൾ നോക്കാം. സമ്മർദം, ചില മരുന്നുകൾ, മദ്യപാനം, പുകവലി, ചിലതരം അണുബാധകൾ എന്നിവയാണ് സോറിയാസിസ് ഉണ്ടാക്കുന്നത്. നിലവിൽ ചികിത്സ ഒന്നും ലഭ്യമല്ലെങ്കിലും രോഗ ലക്ഷണങ്ങൾ കുറക്കാനും പെട്ടെന്നുള്ള വ്യാപ്തി കുറക്കാനും സാധിക്കുന്ന മരുന്നുകൾ ഇന്ന് ലഭ്യമാണ്.

ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, യോഗ, ധ്യാനം തുടങ്ങിയ സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾ വ്യാപനം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ, മൃദുലമായ ചർമ സംരക്ഷണ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ചർമത്തെ ജലാംശം നിലനിർത്താനും പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും.

Keywords: News, National, New Delhi, Psoriasis,Awareness, Month,Signs, Symptoms,Causes, Tips, Health, Lifestyle, ​Psoriasis Awareness Month: Everything you need to know.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia