President Murmu | മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ച് രാഷ്ട്രപതി

 


ന്യൂഡെല്‍ഹി: (www.kvartha.com) മണിപ്പൂരില്‍ കലാപം ആളിക്കത്തുന്നതിനടെ വിഷയത്തില്‍ കൂടിക്കാഴ്ചക്ക് സമയം അനുവദിക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അഭ്യര്‍ഥന അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു. ബുധനാഴ്ച 11.30ന് കൂടിക്കാഴ്ച നടത്താമെന്ന് മുര്‍മ്മു നേതാക്കളെ അറിയിച്ചു. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ദ്രൗപതി മുര്‍മുവിനെ കാണുന്നത്.

മണിപ്പൂരിലെ സംഘര്‍ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും സജീവമായി തന്നെ പ്രതിപക്ഷം ഉയര്‍ത്തുന്നതിനിടെയാണ് രാഷ്ട്രപതി കൂടിക്കാഴ്ചക്ക് സമയം നല്‍കിയിരിക്കുന്നത്. ജൂണ്‍ 20ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചത് മുതല്‍ മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് പലതവണ സ്തംഭിച്ചിരുന്നു. മണിപ്പൂര്‍ കലാപം ബിജെപിയുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബിജെപി ഭരിക്കുന്ന മണിപ്പൂരിലെ അക്രമം ആശങ്കാജനകമാണെന്നും നിരവധി മരണങ്ങള്‍ക്ക് കാരണമായെന്നും പ്രതിപക്ഷം പറഞ്ഞു. ഇത് പരിഹരിക്കാന്‍ രാഷ്ട്രപതിയുടെ ഇടപെടലും ആവശ്യപ്പെട്ടിരുന്നു.

സംഘര്‍ഷം രൂക്ഷമായ സംസ്ഥാനത്ത് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി 21 പ്രതിപക്ഷ എംപിമാരുടെ സംഘം മണിപ്പൂരിലെ സംഘര്‍ഷബാധിതരായ ജനങ്ങളുമായി സംവദിച്ചു. പ്രതിനിധി സംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും മലകളിലും താഴ്വരയിലും ദുരിതാശ്വാസ കാംപുകളില്‍ കഴിയുന്നവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

President Murmu | മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ച് രാഷ്ട്രപതി

മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുകെയ്ക്ക് പോകുന്നതിന് മുമ്പ് പ്രതിപക്ഷ നേതാക്കള്‍ ഒരു മെമോറാന്‍ഡം സമര്‍പ്പിക്കുകയും സംസ്ഥാനത്ത് സമാധാനവും ഐക്യവും കൊണ്ടുവരാന്‍ ദുരിതബാധിതരെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Keywords:  President Murmu agrees to meet Opposition leaders on Manipur issue tomorrow, New Delhi, News, President Murmu, Opposition Leaders, Manipur issue, Politics, Parliament, Controversy, National News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia