Police Investigation | കടന്നപ്പളളി സ്‌കൂളില്‍ ഇന്‍സ്റ്റഗ്രാം അകൗണ്ടിനെ ചൊല്ലി ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയ സംഭവം; പൊലീസ് അന്വേഷണമാരംഭിച്ചു
Aug 26, 2023, 18:42 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടന്നപ്പള്ളി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേരില്‍ പ്ലസ് ടു - പ്ലസ് വണ്‍ വിദ്യാഥികള്‍ സ്‌കൂളില്‍ ചേരിതിരിഞ്ഞ് ഏറ്റമുട്ടിയ സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. സംഘട്ടനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പരിയാരം പൊലീസ് പറയുന്നത്: വെള്ളിയാഴ്ച (25.08.2023) വൈകിട്ട് അഞ്ചിനാണ് സംഭവം. ഓണം ആഘോഷത്തിന്റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ ഒരു ഇന്‍സ്റ്റഗ്രാം അകൗണ്ട് തുടങ്ങിയിരുന്നു. ഇതില്‍ തങ്ങളെ ഉള്‍പെടുത്താത്തതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പ്രത്യേകമായി മറ്റൊരു ഇന്‍സ്റ്റഗ്രാം അകൗണ്ട് തുടങ്ങി. ഈ അക്കൗണ്ടുകളെ ചൊല്ലിയാണ് ഇരുവിഭാഗവും ഏറ്റുമുട്ടല്‍ തുടങ്ങിയത്.
പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ തളിപ്പറമ്പിലെ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ പരാതിയല്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Police-News, Police, Investigation, Higher Secondary Students, Clash, Kadanapalli School, Instagram, Police started an investigation into the incident where higher secondary students clash in Kadanapalli school.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

