എങ്ങനെ ഉപയോഗിക്കാം:
പോല്‍ - ആപില്‍ രജിസ്റ്റര്‍ ചെയ്തശേഷം, യാത്ര ചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോടോ 'Track My Trip' ഓപ്ഷനില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് യാത്രാവിവരം അറിയിക്കാന്‍ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെയോ ബന്ധുവിന്റെയോ (മൂന്നു നമ്പറുകള്‍ വരെ നല്‍കാം) ഫോണ്‍ നമ്പര്‍ ആഡ് ചെയ്ത് സേവ് ചെയ്യുക. ആ നമ്പറുകളിലേയ്ക്ക് നിങ്ങളുടെ യാത്രയുടെ ട്രാകിംഗ് ലിങ്ക് അഥവാ ജിയോ ലൊകേഷനുകളുള്ള റൂട് ക്യാപ്ചര്‍ ചെയ്ത് എസ്എംഎസ് അയയ്ക്കും.
എസ്എംഎസ് ലിങ്കില്‍ ക്ലിക് ചെയ്താല്‍ നിങ്ങളുടെ യാത്രയുടെ ലൊകേഷന്‍ അവര്‍ക്ക് ട്രാക് ചെയ്യാവുന്നതാണ്. (അവരുടെ മൊബൈലില്‍ പോല്‍ - ആപ് നിര്‍ബന്ധമല്ല). അടിയന്തര സാഹചര്യങ്ങളിലോ അപരിചിത സ്ഥലങ്ങളിലോ സഹായം ആവശ്യമായി വന്നാല്‍ 'SOS' ഓപ്ഷന്‍ അമര്‍ത്തുന്നതോടെ പൊലീസ് കണ്ട്രോള്‍ റൂമില്‍ ലൊകേഷന്‍ സഹിതം സന്ദേശം എത്തുകയും പൊലീസ് സഹായം ഉടനെ തന്നെ ലഭ്യമാക്കുകയും ചെയ്യും.
Keywords: Kerala Police, Pol-App, Social Media, Track My Trip, Pol-App, Official App of Kerala Police.
< !- START disable copy paste -->