POCSO Court | ആലുവയില്‍ ബലാല്‍സംഗത്തിനിരയായ 5 വയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി പോക്‌സോ കോടതി; 'ഫോടോകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണം'

 


കൊച്ചി: (www.kvartha.com) ആലുവയില്‍ അതിഥി തൊഴിലാളിയുടെ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയായ മകളുടെ ചിത്രം പ്രചരിപ്പിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി എറണാകുളം പോക്‌സോ കോടതി. ഇരയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലടക്കമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

കേസിലെ പ്രതി അസഫാക് ആലത്തിനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. പ്രതിയുടെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചശേഷം തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിന്റെ സാംഗത്യമെന്തെന്നും കോടതി ചോദിച്ചു. പ്രതിയെ വീണ്ടും ഹാജരാക്കാനും പ്രതിക്കായി പുതിയ കസ്റ്റഡി അപേക്ഷ സമര്‍പിക്കാനും കോടതി നിര്‍ദേശം നല്‍കി.

അതേസമയം, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തില്‍ നേരത്തെ തന്നെ  അറസ്റ്റിലായ കൊടും ക്രിമിനല്‍ ആണ് അസഫാക് ആലം എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസഫാക് ആലം ഡെല്‍ഹിയില്‍ 10 വയസുകാരിയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ജയിലിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡെല്‍ഹി ഗാസിപൂരിലെ പോക്‌സോ കേസില്‍ ഒരുമാസം തടവില്‍ കഴിഞ്ഞതിന് ശേഷം പ്രതി ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. 

കേരളത്തില്‍ മൊബൈല്‍ മോഷണ കേസിലും പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് പ്രതിയുടെ രീതി. നിര്‍മാണ ജോലിക്ക് പോയിരുന്നത് അപൂര്‍വമായി മാത്രമാണെന്നും പൊലീസ് പറയുന്നു. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ കേസില്‍ ഇയാള്‍ ഉള്‍പെട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ആലുവ സബ് ജയിലില്‍ കഴിയുന്ന പ്രതിയുടെ തിരിച്ചറിയില്‍ പരേഡ് പൂര്‍ത്തിയായി.

POCSO Court | ആലുവയില്‍ ബലാല്‍സംഗത്തിനിരയായ 5 വയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി പോക്‌സോ കോടതി; 'ഫോടോകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണം'


Keywords:  News, Kerala, Kerala-News, News-Malayalam, POCSO Court, Deceased Child, Picture, Aluva Murder Case, POCSO court says not to spread child's picture Aluva murder case.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia