Follow KVARTHA on Google news Follow Us!
ad

Fire | ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ വൈറല്‍

കാരണം വൈദ്യുതി തകരാറാണെന്നാണ് വിവരം Argentina, Bus, Fire, Malayalam News, അന്താരാഷ്ട്ര വാര്‍ത്തകള്‍
ബ്യൂണസ് അയേഴ്‌സ്: (www.kvartha.com) തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ചു. അപകടത്തില്‍ ആളപായമില്ല. അത്ഭുതകരമായാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തീപ്പിടിത്തത്തിന് കാരണമായത് വൈദ്യുതി തകരാറാണെന്നാണ് വിവരം. അപ്രതീക്ഷിതമായ ഈ സംഭവം മറ്റു വാഹനങ്ങളിലെ യാത്രക്കാരെ ആശങ്കയിലാക്കുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തു. അര്‍ജന്റീനിയന്‍ പൊലീസ് സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.
    
Argentina, Bus, Fire, Burned, CCTV, Police, Passengers, Escape, World News, Accident, Accidental Video, Buss Accident, Passengers Escape In Nick Of Time As Bus Catches Fire In Argentina.

വീഡിയോയുടെ തുടക്കത്തില്‍ വാഹനത്തിന്റെ പിന്‍ഭാഗത്ത് ചെറിയ രീതിയില്‍ തീ പടര്‍ന്നതായി കാണാം. ഈ സമയത്താണ് യാത്രക്കാര്‍ ബസില്‍ നിന്നും ഇറങ്ങി രക്ഷപ്പെട്ടത്. പിന്നീട് തീ കൂടുതല്‍ ആളിപ്പടരുന്നതും ഇന്ധനം റോഡിലൂടെ ഒഴുകുന്നതും ഇതിലൂടെ തീ പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തീ കണ്ടിട്ടും നിരവധി വാഹനങ്ങള്‍ ഇത് വഴി കടന്നുപോയി. തല നാരിഴക്കാണ് ഒരു കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

ഇതിന് പിന്നാലെ റോഡിന്റെ ഒരു ഭാഗം മുഴുവനും തീജ്വാലകളാലും കറുത്ത പുകയാലും മൂടുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് ബസ് മുഴുവന്‍ കത്തുകയായിരുന്നു. ഫയര്‍ ഫോഴ്സ് ഉടന്‍ സ്ഥലത്തെത്തുകയും തീ അണക്കുകയും ചെയ്തു. 22 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാനത്തില്‍ ബസിന്റെ അവശിഷ്ടങ്ങളും കാണാന്‍ സാധിക്കും. ബ്യൂണസ് അയേഴ്‌സ് പൊലീസിന്റെ സുരക്ഷാ കാമറകളിലാണ് ജനറല്‍ പാസ് ഹൈവേയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായി മാറി. ചി സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ ഇത് ഇലക്ട്രിക് ബസ് ആണോയെന്ന സംശയം ഉന്നയിക്കുമ്പോള്‍ മറ്റു ചിലര്‍ രക്ഷപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ്.

Keywords: Argentina, Bus, Fire, Burned, CCTV, Police, Passengers, Escape, World News, Accident, Accidental Video, Buss Accident, Passengers Escape In Nick Of Time As Bus Catches Fire In Argentina.< !- START disable copy paste -->

Post a Comment