കണ്ണൂര്‍: (www.kvartha.com) തലശ്ശേരി ജവഹര്‍ കള്‍ചറല്‍ ഫോറം ഏര്‍പെടുത്തിയ പി രാമകൃഷ്ണന്‍ സ്മാരക പ്രാദേശിക ദൃശ്യ മാധ്യമപുരസ്‌കാരത്തിന് കണ്ണൂര്‍ വിഷന്‍ ബ്യൂറോ ചീഫ് മനോജ് മയ്യില്‍ അര്‍ഹനായി. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ജില്ലാതലത്തില്‍ ഏര്‍പെടുത്തിയ അവാര്‍ഡിന് മലയാള മനോരമ കണ്ണൂര്‍ യൂനിറ്റ് ചീഫ് റിപോര്‍ടര്‍ എന്‍ പി സി രഞ്ചിത്തും സംസ്ഥാന തല അവാര്‍ഡിന് മലയാള മനോരമ കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ റിപോര്‍ടര്‍ കെ പി സഫീനയും അര്‍ഹയായി.
മൂന്നുപേര്‍ക്കുമുളള അവാര്‍ഡുകള്‍ സെപ്തംബര്‍ ഒന്നിന് രാവിലെ പത്തരയ്ക്ക് തലശ്ശേരിയില്‍ നടക്കുന്ന മുന്‍ കെ പി സി സി ജെനറല്‍ സെക്രടറി പി രാമകൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ മുന്‍മന്ത്രി വി എം സുധീരന്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ എല്‍ എസ് പ്രഭു മന്ദിരത്തില്‍ അറിയിച്ചു.
Keywords: News, Kerala, Kerala-News, News-Malayalam, Kannur-News, Kannur News, Thalassery News, P Ramakrishnan Media Award, V M Sudheeran, Manoj Mayyil, NPC Ranjith, KP Safina, P Ramakrishnan Media Award will distribute V M Sudheeran.