Achu Oommen | 'ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി, മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നു'; മുഖമില്ലാത്തവര്‍ക്കെതിരെ നിയമ നടപടിക്കില്ല, ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെ; തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് അച്ചു ഉമ്മന്‍

 


പുതുപ്പള്ളി: (www.kvartha.com) മുഖമില്ലാത്തവര്‍ക്കെതിരെ നിയമ നടപടിക്കില്ലെന്നും, ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെയെന്നും വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

നുണ പ്രചാരണത്തിന് ജനം മറുപടി നല്‍കും. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നുവെന്നും അച്ചു പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിന്റെ 40-ാം ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനകള്‍ക്കു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

അച്ചുവിന്റെ വാക്കുകള്‍:


ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടി എടുക്കാന്‍ പറ്റുക. നിങ്ങളൊരു മൈകിന്റെ മുന്നില്‍ വന്ന് സംസാരിക്കൂ. ഒരാളെ ഒരുതരത്തിലും വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയക്കാരന്‍ ഒരിക്കല്‍പോലും നിന്നിട്ടില്ല. യാതൊരുതരത്തിലും സത്യമല്ലാത്ത കാര്യങ്ങള്‍ ചര്‍ചയില്‍ വരുത്താനാണ് ശ്രമം.

ഞങ്ങളതിന് മറുപടി പറഞ്ഞുകൊണ്ടേയിരിക്കണം. ഈ വക ട്രാപിലൊന്നും ഞങ്ങള്‍പെടുകയില്ല. നുണ പ്രചാരണത്തിന് ജനം മറുപടി നല്‍കും. അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സൈബര്‍ ആക്രമണം. മക്കള്‍ക്കെതിരെയുള്ള വേട്ടയാടലാണ് നടക്കുന്നത്- അച്ചു ഉമ്മന്‍ പ്രതികരിച്ചു.

Achu Oommen | 'ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി, മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നു'; മുഖമില്ലാത്തവര്‍ക്കെതിരെ നിയമ നടപടിക്കില്ല, ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെ; തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് അച്ചു ഉമ്മന്‍

ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ ആഢംബര ജീവിതം നയിക്കുന്നുവെന്ന തരത്തിലായിരുന്നു സൈബര്‍ പ്രചാരണം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ സഹോദരി കൂടിയായ അച്ചുവിനെതിരെ ആക്രമണം കടുത്തത്.

Keywords:  Oommen Chandy's daughter Achu Oommen responds against Cyber attacks on social media, Kottayam, News, Politics, Controversy, Allegation, Cyber Attack, Social Media, Media, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia