Nitin Desai | ദേശീയ അവാര്‍ഡ് ജേതാവ് നിതിന്‍ ദേശായിയുടെ മരണം; ഭാര്യയുടെ പരാതിയില്‍ എഡില്‍വെയ്‌സ് ഗ്രൂപ് ചെയര്‍മാന്‍ ഉള്‍പെടെ 5 പേര്‍ക്കെതിരെ കേസെടുത്തു

 


മുംബൈ: (www.kvartha.com) ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്ത ബോളിവുഡ് കലാ സംവിധായകന്‍ നിതിന്‍ ദേശായിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസ് കേസ് എടുത്തു. എഡില്‍വെയ്‌സ് ഗ്രൂപ് ചെയര്‍മാന്‍ റഷീഷ് ഷാ ഉള്‍പെടെ അഞ്ചുപേരെയാണ് എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തത്. നിതിന്‍ ദേശായിയുടെ ഭാര്യ നേഹ ദേശായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖലാപൂര്‍ പൊലീസ് സ്റ്റേഷനില്‍ കേയെടുത്തത്. 

എഡില്‍വെയ്‌സ് ഗ്രൂപില്‍ നിന്നുമെടുത്ത ലോണിന്റെ പേരില്‍ നിരന്തരം മാനസികമായ പീഡനം നേരിട്ടുവെന്നും. പ്രതികളായ അഞ്ചുപേര്‍ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്നും ഇതാണ് നിതിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് നേഹയുടെ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 306 (ആത്മഹത്യ പ്രേരണ) അടക്കം വകുപ്പുകള്‍ ചേര്‍ത്താണ് പ്രഥമ വിവര റിപോര്‍ട് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. 

ഓഗസ്റ്റ് 2ന് മഹാരാഷ്ട്രയില്‍ കര്‍ജത്തില്‍ നിതിന്‍ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലാണ് നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ജത്തില്‍ തന്റെ ഉടമസ്ഥതയിലുള്ള എന്‍ഡി സ്റ്റുഡിയോസുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത നിതിന്‍ ദേശായിക്കുണ്ടായിരുന്നു.

നാല് തവണ കലാ സംവിധാനത്തിന് ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. നിതിന്‍ ചന്ദ്രകാന്ത് ദേശായിക്ക് ആദ്യ ദേശീയ പുരസ്‌കാരം ലഭിക്കുന്നത് 1999ല്‍ മമ്മൂട്ടി നായകനായ 'ഡോ. ബാബാസാഹേബ് അംബേദ്കര്‍' എന്ന ചിത്രത്തിലൂടെയായിരുന്നു. 2000ത്തില്‍ 'ഹം ദില്‍ ദേ ചുകേ സന'ത്തിലൂടെയും ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ആമിര്‍ ഖാന്‍ നായകനായ 'ലഗാനെ'ന്ന ചിത്രത്തിലൂടെ 2002ലും 2003ല്‍ 'ദേവദാസി'ലുടെയും കലാ സംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ നിതിന്‍ ദേശായി 'അജിന്ത' എന്ന മറാത്തി ചിത്രം സംവിധാനം ചെയ്യുകയും രണ്ട് മറാത്തി ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ കലാ സംവിധായകനായ നിതിന്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന നിലയിലും പേരെടുത്തിരുന്നു. 'ഹം ദില്‍ ദേ ചുകേ സനം', 'പ്രേം രത്തന്‍ ധന്‍ പായോ', 'ബാജിറാവൂ മസ്താനി', 'ദേവ്ദാസ്', 'ലഗാന്‍', 'ജോഥാ അക്ബര്‍' തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ കലാ സംവിധായകനായിരുന്നു.

Nitin Desai | ദേശീയ അവാര്‍ഡ് ജേതാവ് നിതിന്‍ ദേശായിയുടെ മരണം; ഭാര്യയുടെ പരാതിയില്‍ എഡില്‍വെയ്‌സ് ഗ്രൂപ് ചെയര്‍മാന്‍ ഉള്‍പെടെ 5 പേര്‍ക്കെതിരെ കേസെടുത്തു


Keywords:  News, National, National-News, Police-News, Maharashtra, Police, Criminal Case, Edelweiss Group Chairman, Nitin Desai, FIR, Nitin Desai Death: FIR Against Edelweiss Group Chairman, 4 Others; Firm Says 'No Pressure Exerted'.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia