Drugs Seized | കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; പിടികൂടിയത് 44 കോടിയുടെ മയക്കുമരുന്ന്, ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

 


കോഴിക്കോട്: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. യുപി മുസഫർനഗർ സ്വദേശി രാജീവ് കുമാറിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് ഇയാളിൽ നിന്നും പിടികൂടിയത്. ചൊവ്വാഴ്‌ച രാവിലെയാണ് ഷാർജയിൽനിന്ന് എയർ അറേബ്യയില്‍ രാജീവ് കുമാർ കരിപ്പുർ വിമാനത്താവളത്തിൽ എത്തിയത്. 

Drugs Seized | കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട;  പിടികൂടിയത് 44 കോടിയുടെ മയക്കുമരുന്ന്,  ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍



തുടർന്ന് ഡിആര്‍ഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ലഹരി മരുന്ന് പിടികൂടുകയായിരിക്കുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്‌ത്‌ കസ്റ്റഡിയിലെടുത്തു. മൂന്നര കിലോ കൊക്കെയ്ൻ, 1296 ഗ്രാം ഹെറോയിന്‍ എന്നിവയാണ് രാജീവിൽ നിന്ന് പിടികൂടിയതെന്ന് ഡിആര്‍ഐ അറിയിച്ചു.

Keywords: DRI, Caught, 44 crore, Worth,  Drugs, Uttar Pradesh,  Native, Calicut, Karipur, International Airport, News, Malayalam news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia