Mysterious object | അഭ്യൂഹങ്ങള്‍ക്ക് വിട: പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ കടല്‍ തീരത്തടിഞ്ഞ അജ്ഞാത ഭീമന്‍ ലോഹവസ്തു ഐ എസ് ആര്‍ ഒ വിക്ഷേപിച്ച റോകറ്റിന്റെ അവശിഷ്ടമെന്ന് സ്ഥിരീകരിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ കടല്‍ തീരത്തടിഞ്ഞ അജ്ഞാത ഭീമന്‍ ലോഹവസ്തു ഐ എസ് ആര്‍ ഒ വിക്ഷേപിച്ച റോകറ്റിന്റെ അവശിഷ്ടമെന്ന് സ്ഥിരീകരണം. പടിഞ്ഞാറന്‍ ഓസ്ട്രേലിയിലെ ജൂരിയന്‍ ബേയ്ക്കടുത്ത് കടല്‍ തീരത്തടിഞ്ഞ അജ്ഞാതമായ ഭീമന്‍ ലോഹവസ്തു ഒട്ടേറെ അഭ്യഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഏതോ രാജ്യം വിക്ഷേപിച്ച റോകറ്റിന്റെ ഭാഗമാണെന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും അതിന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഈ അജ്ഞാതവസ്തുവിനെ കുറിച്ചുള്ള സ്ഥിരീകരണം നല്‍കിയിരിക്കയാണ് ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി.

ഇന്‍ഡ്യന്‍ സ്പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍(ISRO) വിക്ഷേപിച്ച പി എസ് എല്‍ വി റോകറ്റിന്റെ മൂന്നാം സ്റ്റേജിന്റെ ഭാഗമാണിതെന്നാണ് തിങ്കളാഴ്ച ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സി സ്ഥിരീകരിച്ചത്. ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സിയുടെ കൈവശാണ് ഇപ്പോള്‍ ഈ റോകറ്റ് അവശിഷ്ടമുള്ളത്. തുടര്‍ നടപടികള്‍ക്കായി ഐ എസ് ആര്‍ ഒയുമായി സംസാരിച്ചുവരികയാണെന്നും എ എസ് എ പറഞ്ഞു.

ഇന്‍ഡ്യയുടെ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് പിന്നാലെയാണ് ഓസ്ട്രേലിയന്‍ തീരത്ത് ഈ അവശിഷ്ടം കണ്ടെത്തിയത്. ഐ എസ് ആര്‍ ഒയുടെ റോകറ്റ് ഭാഗമാണിതെന്ന അഭ്യൂഹവും അന്നുതന്നെ ഉണ്ടായിരുന്നുവെങ്കിലും ഈ വസ്തു പരിശോധിക്കാതെ തങ്ങളുടേതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നായിരുന്നു അന്ന് ഐ എസ് ആര്‍ ഒയുടെ പ്രതികരണം. അതേസമയം, ഇത് ചന്ദ്രയാന്‍ 3 റോകറ്റിന്റെ ഭാഗമല്ലെന്ന് അന്ന് തന്നെ വിലയിരുത്തപ്പെട്ടിരുന്നു. കാരണം ഏറെ നാള്‍ വെള്ളത്തില്‍ കിടന്നതിന്റെ ലക്ഷണങ്ങള്‍ ഈ വസ്തുവിനുണ്ടായിരുന്നു.

ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന വസ്തുക്കളുടെ ഉത്തരവാദിത്തം
അതാത് രാജ്യങ്ങള്‍ക്കാണുള്ളത്. ഐ എസ് ആര്‍ ഒയുടെ ഈ റോകറ്റ് ഭാഗങ്ങള്‍ കൊണ്ട് എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഓസ്ട്രേലിയയ്ക്ക് ഉണ്ടായാല്‍ അതിന് നിയമപരമായ ഉത്തരവാദിത്തം ഇന്‍ഡ്യയ്ക്കുണ്ടാവും.

Mysterious object | അഭ്യൂഹങ്ങള്‍ക്ക് വിട: പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ കടല്‍ തീരത്തടിഞ്ഞ അജ്ഞാത ഭീമന്‍ ലോഹവസ്തു ഐ എസ് ആര്‍ ഒ വിക്ഷേപിച്ച റോകറ്റിന്റെ അവശിഷ്ടമെന്ന് സ്ഥിരീകരിച്ചു


Keywords:  Mysterious object on Australian beach confirmed as ISRO rocket, New Delhi, News, Mysterious Object, ISRO, Rocket, Beach, Australian Space Agency, PSLV rocket, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia