SWISS-TOWER 24/07/2023

MVD | ആ അച്ഛനും ഭാവി പ്രതീക്ഷയായ കുഞ്ഞു യാത്രക്കാരിക്കും ബിഗ് സല്യൂട്; അഭിനന്ദനങ്ങളുമായി മോടോര്‍ വെഹികിള്‍ ഡിപാര്‍ട് മെന്റ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിട്ടും പലരും അത് പാലിക്കുന്നില്ലെന്ന് റോഡിലിറങ്ങിയാല്‍ കാണാം. പിഴ അടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും അത് അവഗണിച്ചാണ് പല യാത്രക്കാരുടേയും ഓട്ടം.
Aster mims 04/11/2022
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു പിതാവിന്റെയും മകളുടേയും ബൈക് യാത്രയെ കുറിച്ച് ഫേസ് ബുക് പോസ്റ്റിലൂടെ തുറന്നുകാണിക്കുകയാണ് മോടോര്‍ വെഹികിള്‍ ഡിപാര്‍ട്‌മെന്റ്. ഇരുവരും ഹെല്‍മറ്റ് ധരിച്ചാണ് യാത്ര ചെയ്യുന്നത്. കൊച്ചുകുഞ്ഞായിട്ടും ഹെല്‍മറ്റ് ഒരു ഭാരമോ തടസമോ ആകാതെ യാത്രയിലുടനീളം ആ കുഞ്ഞ് പിതാവിനേയും മുറുകെ പിടിച്ചുകൊണ്ടുപോകുന്ന രംഗമാണ് മോടോര്‍ വെഹികിള്‍ ഡിപാര്‍ട്‌മെന്റ് ഫോടോ സഹിതം തുറന്നുകാട്ടുന്നത്.

വളര്‍ന്നു വരുമ്പോള്‍ ഗതാഗത നിയമം എന്നല്ല, വ്യക്തി എന്ന നിലയില്‍ പൊതു സമൂഹത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ എല്ലാം തന്നെ ആ കുഞ്ഞ് സ്വായത്തമാക്കിയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്.

മാത്രമല്ല, ഹെല്‍മെറ്റിനെയും കാമറയെയും ചെകിങ്ങിനെയും ലോകത്തുള്ള സകല സുരക്ഷാ സംവിധാനങ്ങളെയും പുലഭ്യം പറയുന്ന നമ്മുടെ സമൂഹത്തിന് ഈ കുഞ്ഞിനെപ്പോലെയുള്ള പുതു തലമുറയാണ് പലതും പഠിപ്പിച്ചു തരുന്നതെന്നും അവരിലാവണം നമ്മുടെ പ്രതീക്ഷയെന്നും പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം സുരക്ഷ സ്വന്തം ഉത്തരവാദിത്തം ആണെന്ന തിരിച്ചറിവ് പറഞ്ഞു പഠിപ്പിക്കാന്‍ നില്‍ക്കാതെ പ്രവര്‍ത്തിയിലൂടെ ശീലിപ്പിക്കുന്ന സാമൂഹ്യ ബോധമുള്ള ആ അച്ഛനും ഭാവി പ്രതീക്ഷയായ കുഞ്ഞു യാത്രക്കാരിക്കും ഒരു ബിഗ് സല്യൂട് നല്‍കിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ റോഡില്‍ കണ്ട മനസ്സില്‍ പതിയുന്ന ഒരു ദൃശ്യം...
അച്ഛനെ കെട്ടിപിടിച്ചിരിക്കുക എന്നത് ഒരു പെണ്‍കുഞ്ഞിന് ഏറ്റവും സുരക്ഷിത ബോധം നല്‍കുന്ന കാര്യമാണ്. എങ്കിലും ഹെല്‍മെറ്റ് ഒഴിവാക്കാന്‍ അവള്‍ക്കോ അവളുടെ അച്ഛനോ തോന്നിയില്ല എന്നതാണ് ശ്രദ്ധേയമായത്. യാത്ര ആസ്വദിച്ചുള്ള ആ ഇരിപ്പ് കണ്ടിട്ട് ഹെല്‍മെറ്റ് അവള്‍ക്ക് ഒരു ഭാരമോ തടസ്സമോ ആണെന്ന് തോന്നുന്നേയില്ല.. ????

ഇവള്‍ വളര്‍ന്നു വരുമ്പോള്‍ ഗതാഗത നിയമം എന്നല്ല, വ്യക്തി എന്ന നിലയില്‍ പൊതു സമൂഹത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ എല്ലാം തന്നെ സ്വായത്തമാക്കിയിരിക്കും എന്ന് ഉറപ്പാണ്.

ഹെല്‍മെറ്റിനെയും ക്യാമറയെയും ചെക്കിങ്ങിനെയും ലോകത്തുള്ള സകല സുരക്ഷാ സംവിധാനങ്ങളെയും പുലഭ്യം പറയുന്ന നമ്മുടെ സമൂഹത്തിന് ഈ കുഞ്ഞിനെപ്പോലെയുള്ള പുതു തലമുറയാണ് പലതും പഠിപ്പിച്ചു തരുന്നത്.അവരിലാവണം നമ്മുടെ പ്രതീക്ഷ.

സ്വന്തം സുരക്ഷ സ്വന്തം ഉത്തരവാദിത്തം ആണെന്ന തിരിച്ചറിവ് പറഞ്ഞു പഠിപ്പിക്കാന്‍ നില്‍ക്കാതെ പ്രവര്‍ത്തിയിലൂടെ ശീലിപ്പിക്കുന്ന സാമൂഹ്യ ബോധമുള്ള ആ അച്ഛനും ഭാവി പ്രതീക്ഷയായ കുഞ്ഞു യാത്രക്കാരിക്കും ഒരു ബിഗ് സല്യൂട്ട്...
#mvdkerala

MVD | ആ അച്ഛനും ഭാവി പ്രതീക്ഷയായ കുഞ്ഞു യാത്രക്കാരിക്കും ബിഗ് സല്യൂട്; അഭിനന്ദനങ്ങളുമായി മോടോര്‍ വെഹികിള്‍ ഡിപാര്‍ട് മെന്റ്


 

Keywords: MVD Face Book Post On Traffic Rules, Thiruvananthapuram, News,  MVD Face Book Post , Traffic Rules, Bike Riders, Father, Daughter, Helmet, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia