Follow KVARTHA on Google news Follow Us!
ad

John Brittas | അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർഥിക്കും കുടുംബത്തിനും സ്നേഹത്തിന്റെ ഓണസമ്മാനവുമായി ജോൺ ബ്രിടാസ് മുസഫര്‍ നഗറില്‍; കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്നാണ് പ്രാർഥനയെന്ന് കുടുംബം

'തുടർപഠനത്തിന് സഹായം' Muzaffarnagar, John Brittas, UP, Viral Video, ദേശീയ വാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ തെളിവാണ് മുസഫർ നഗറിൽ ഏഴ് വയസ് മാത്രമുള്ള മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മാറി മാറി അടിപ്പിച്ച അധ്യാപികയുടെ നടപടിയെന്ന് രാജ്യസഭാ എംപി ജോൺ ബ്രിടാസ്. യുപിയിലെ കുബ്ബാപുർ ഗ്രാമത്തിലെത്തി കുട്ടിയേയും കുടുബാംഗങ്ങളെയും സന്ദർശിച്ചതിന്റെ അനുഭവം ഫേസ്‌ബുകിൽ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

News, Kerala,Thiruvananthapuram, Muzaffarnagar, John Brittas, UP, Viral Video, Muzaffarnagar boy slapped incident: John Brittas visted family.

പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ അവന്റെ ജേഷ്ഠന്റെയും തുടർപഠനത്തിനുള്ള സഹായം നൽകാമെന്ന നിർദേശം കുടുംബം സ്വീകരിച്ചതായും ജോൺ ബ്രിടാസ് കുറിച്ചു. കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്ന പ്രാർഥനയാണ് തങ്ങൾക്കുള്ളതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. സ്കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞുവെന്ന് ബാപ്പ പറഞ്ഞു

ഈർശാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും തുടർപഠനത്തിന് സംസ്ഥാനം താങ്ങാകാൻ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു. കുട്ടിയെ ചേർത്തു നിർത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണത്തിന്റെ ഒരു സമ്മാനം കൂടി നൽകിയാണ് മടങ്ങിയതെന്നും ജോൺ ബ്രിടാസ് പറഞ്ഞു. സിപിഎം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും ഒപ്പമുണ്ടായിരുന്നു.

Keywords: News, Kerala,Thiruvananthapuram, Muzaffarnagar, John Brittas, UP, Viral Video, Muzaffarnagar boy slapped incident: John Brittas visted family.
< !- START disable copy paste -->

Post a Comment