Arrested | സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളിലൊരാള്‍ 14 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

 


കൂത്തുപറമ്പ്: (www.kvartha.com) കണ്ണവം തൊടീക്കളത്തെ സിപിഎം പ്രവര്‍ത്തകനും ദേശാഭിമാനി പത്ര ഏജന്റുമായിരുന്ന ഗണപതിയോടന്‍ പവിത്രനെ പത്രവിതരണത്തിനിടെ വെട്ടിക്കൊന്നുവെന്ന കേസില്‍ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകനെ സംഭവം നടന്ന് പതിനാല് വര്‍ഷത്തിനുശേഷം ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പാനൂരില്‍ അറസ്റ്റു ചെയ്തു.

പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുബിനെന്ന ജിത്തു(40) വിനെയാണ് പാനൂര്‍ ടൗണില്‍ നിന്നും പിടികൂടിയത്. നേരത്തെ ഈ കേസില്‍ ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ പിടികൂടിയ ചെമ്പ്രയിലെ കുപ്പി സുബീഷ് നല്‍കിയ മൊഴിയെ തുടര്‍ന്നാണ് കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയത്.

Arrested | സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളിലൊരാള്‍ 14 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

തലശേരി, പാനൂര്‍ ഭാഗങ്ങളിലെ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് പവിത്രനെ കൊന്നതെന്നായിരുന്നു മൊഴി. അന്ന് വാഹനമോടിച്ചത് താനായിരുന്നുവെന്നും സുബീഷ് മൊഴിനല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇയാളെ പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നു. പാനൂരിലെ സിപിഎം പ്രവര്‍ത്തകന്‍ താഴെയില്‍ അശ്‌റഫിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവില്‍ കഴിയുന്നതിനിടെയാണ് ജിത്തുവിന്റെ അറസ്റ്റ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും എസ് പി പി വിക്രമന്‍ രേഖപ്പെടുത്തിയത്. പ്രതിയെ കഴിഞ്ഞ ദിവസം കൃത്യം നടന്ന തൊടീക്കളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. കേസില്‍ ഉടന്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിക്കും.

Keywords:  Murder of CPM Worker; One of accused arrested after 14 years, Kannur, News, Murder of CPM Worker, Accused Arrested After 14 Years, Police, RSS, Kannur Central Jail, Crime Branch, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia