Bomb Threat | നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണി; തൃശൂര്‍ സ്വദേശിയായ യുവതിയെ പൊലീസിന് കൈമാറി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ യുവതി പൊലീസ് പിടിയില്‍. തൃശൂര്‍ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. യുവതിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ വിമാനം പുറപ്പെടാനും വൈകി. 

ഉദ്യോഗസ്ഥര്‍ പറയുന്നത്: കൊച്ചി-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരിയാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനയ്ക്കിടെ ബാഗില്‍ എന്താണെന്ന് സുരക്ഷാ ജീവനക്കാര്‍ ചോദിച്ചതിന് ബോംബാണെന്ന് യുവതി മറുപടി പറയുകയായിരുന്നു. 

തുടര്‍ന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തില്‍ വീണ്ടും പരിശോധന നടത്തി. സംഭവത്തെ തുടര്‍ന്ന് വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി. 


Aster_MIMS
Bomb Threat | നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണി; തൃശൂര്‍ സ്വദേശിയായ യുവതിയെ പൊലീസിന് കൈമാറി


Keywords: News, Kerala, Kerala-New, Kochi-News, Mumbai, Fake, Bomb Threat, Flight Delayed, Nedumbassery, Mumbai: Fake Bomb Threat Delays Flight from Nedumbassery.


 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia